Q 5: ⌛ ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാഞ്ജിയായിരുന്ന എലിസബത്ത് II അന്തരിച്ചതോടെ, പുതിയ രാജാവായി കിരീടമണിഞ്ഞതാര്?
✅ ചാൾസ് മൂന്നാമൻ.
🎯 1953-ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങ് നടന്നത്.
Q 6: ⌛ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതാര്?
✅ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
🎯 നൂറ്റാണ്ടുകളായി വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് കിരീടധാരണ ചടങ്ങ് നടക്കുന്നത്.
Q 7: ⌛ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലാശയ സെൻസസ് (National Water-body Census) പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉള്ള സംസ്ഥാനം ഏത്?
✅ പശ്ചിമബംഗാൾ
🎯 ഏറ്റവും കുറവ് സിക്കിമിലാണ്.
Q 8: ⌛ മെയ്-12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. 2023-ലെ നഴ്സസ് ദിനത്തിലെ പ്രമേയമെന്താണ്?
✅ "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി"
🎯 ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് (മെയ്-12) അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.
Q 9: ⌛ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് നിലവിൽ (2023) ഏതു താരത്തിന്റെ പേരിലാണ്?
✅ യശ്വസി ജയ്‌സ്വാൾ
🎯 രാജസ്ഥാൻ റോയൽസ് താരമായ ഇദ്ദേഹം 13 പന്തിലാണ് അർധ സെഞ്ച്വറി തികച്ചത്.
Q 10: ⌛ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്-2023 കിരീടം ചൂടിയ ഡിങ് ലിറൻ ഏതു രാജ്യക്കാരനാണ്?
✅ ചൈന
🎯 റഷ്യയുടെ ഇയാന്‍ നിപോംനിഷിയെയാണ് ലിറന്‍ പരാജയപ്പെടുത്തിയത്. ✨ ലോക ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ചൈനക്കാരനാണ് ഇദ്ദേഹം.
Q 11: ⌛ യുഎസ് നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) ബദലായി ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം ഏത്?
✅ നാവിക് ചിപ്
Q 12: ⌛ നിലവിലെ (2023 - മെയ്) സംയുക്ത സേനാ മേധാവി (Chief of Defence Staff) ആരാണ്?
✅ അനിൽ ചൗഹാൻ
🎯 ഇദ്ദേഹം പദവിയിൽ 2022 മുതലുണ്ട്. പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചിരുന്നു.
Q 13: ⌛ ദാരിദ്ര്യ നിര്‍മാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങുകയും, കാൽ നൂറ്റാണ്ടു കൊണ്ട് സ്ത്രീജീവിതങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയും ചെയ്ത കുടുംബശ്രീ പ്രസ്ഥാനം രൂപം കൊണ്ടതെന്ന്?
✅ 1998 മെയ് 17
🎯 എല്ലാ വർഷവും മെയ്-17 കുടുംബശ്രീ ദിനമായി ആചരിക്കും.
Q 14: ⌛ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ RBI വിനിമയത്തിൽ നിന്ന് പിന്‍വലിച്ചു. ഇപ്പോൾ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലപരിധി ഏതാണ്?
✅ 2023 സെപ്റ്റംബർ - 30
Q 15: ⌛ കർണാടകയുടെ എത്രാമത് മുഖ്യമന്ത്രിയായാണ് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?
✅ 24-ാമത്
Q 16: ⌛ റയ്യാന ബര്‍നാവി ഏതു രാജ്യത്തു നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ്?
✅ സൗദി അറേബ്യ
Q 17: ⌛ ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ ത്രോ റാങ്കിങ് പട്ടികയിൽ ചരിത്രത്തിലാദ്യമായി ഒന്നാമതെത്തിയ ഇന്ത്യൻ താരം ആര്?
✅ നീരജ് ചോപ്ര
🎯 അത്‌ലറ്റിക്സിൽ ഒളിമ്പിക് സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര.
Q 18: ⌛ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
✅ തിരുവനന്തപുരം
🎯 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്.
Q 19: ⌛ ലണ്ടനിൽ നടന്ന ലേലത്തിൽ, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് ഉയർന്ന തുകയാണ് ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത്. എത്ര?
✅ 140 കോടി രൂപ
🎯 ടിപ്പുവിന്റെ സ്വകാര്യവസതിയില്‍ നിന്ന് കണ്ടെത്തിയ വാള്‍ അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന ഡേവിഡ് ബെയര്‍ഡാണ് കൈവശം വച്ചിരുന്നത്.
Q 20: ⌛ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാർ വിരമിച്ച ഒഴിവിൽ, തൽസ്ഥാനത്ത് ചുമതലയേറ്റതാര്?
✅ എസ്.വി ഭട്ടി
🎯 ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി (എസ്.വി.ഭട്ടി) ആന്ധ്രാ സ്വദേശിയാണ്. ✨ കേരള ഹൈക്കോടതിയുടെ 37-ാമത് ചീഫ് ജസ്റ്റിസാണ്.
Q 21: ⌛ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന പ്രത്യേക നാണയം എത്ര രൂപയുടേതാണ്?
✅ 75 രൂപ
🎯 പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക.
Q 22: ⌛ തുര്‍ക്കിയുടെ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതാര്?
✅ റജബ് ത്വയ്യിബ് ഉർദുഗാൻ
🎯 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും തുർക്കിയുടെ അധികാര തലപ്പത്ത് 20 വർഷമായി തുടരുകയാണ് ഇദ്ദേഹം.
Q 23: ⌛ മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഏത്?
✅ 2018: എവരിവൺ ഈസ് എ ഹീറോ
Q 24: ⌛ നിലവിലെ ജേതാക്കളായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍-2023 ചാമ്പ്യന്മാരായി. ചെന്നൈ നേടുന്ന എത്രാമത്തെ ഐപിഎൽ കിരീടമാണിത്?
✅ അഞ്ചാമത്തെ
🎯 ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്തി ചെന്നൈ.
Q 25: ⌛ ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം, 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്നീ റെക്കോഡുകൾ ആരുടെ പേരിലാണ്?
✅ മഹേന്ദ്ര സിങ് ധോണി
🎯 243 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്.
Q 26: ⌛ 'വൃക്ഷങ്ങളുടെ അമ്മ' എന്നറിയപ്പെടുന്ന 112 വയസ്സുകാരി സാലമരത തിമ്മക്ക ഏതു സംസ്ഥാനത്തിന്റെ പരിസ്ഥിതി അംബാസിഡറാണ്?
✅ കര്‍ണ്ണാടക
🎯 1948 മുതല്‍ ഇതുവരെ എണ്ണായിരത്തിലധികം തണല്‍ മരങ്ങളാണ് ഇവർ നട്ടു വളർത്തിയത്.
Q 27: ⌛ 2023 ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് നേടിയ താരം ആര്?
✅ ശുഭ്മാന്‍ ഗിൽ
🎯 ഗുജറാത്ത് ടൈറ്റന്‍സ് താരമായ ശുഭ്മാന്‍ ഗില്‍ മൊത്തം 890 റണ്‍സാണ് നേടിയത്.
Q 28: ⌛ 2023 ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ താരമാര്?
✅ മുഹമ്മദ് ഷമി
🎯 ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമി മൊത്തം 28 വിക്കറ്റുകളാണ് നേടിയത്.
Q 29: ⌛ മെയ്-31: ലോക പുകയില വിരുദ്ധ ദിനം (World No Tobacco Day). ദിനാചരണത്തിന്റെ ഭാഗമായി ലോകാരോ ഗ്യ സംഘടന 2023-ൽ മുന്നോട്ടു വയ്ക്കുന്ന സന്ദേശം എന്താണ്?