Q 2: ⏳ ഒക്ടോബര്‍ ആദ്യ വാരത്തിലാണ് നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും വിതരണം ചെയ്യപ്പെടുന്നത് ഡിസംബറിലെ ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനത്തിലാണ്. എന്നാണത്?
✅ ഡിസംബർ 10
Q 3: ⏳ ഒക്ടോബര്‍ ആദ്യ വാരത്തിലാണ് നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും വിതരണം ചെയ്യപ്പെടുന്നത് ഡിസംബർ 10-നാണ്. കാരണമെന്ത്?
✅ ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായതിനാൽ
Q 4: ⏳ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ഇന്ത്യയില്‍ അരങ്ങേറുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചതാരെ?
✅ സച്ചിൻ തെണ്ടുൽക്കർ
🎯 ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സച്ചിൻ, 2011-ൽ കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
Q 5: ⏳ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച, ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം ലഭിച്ച 'ആർ21/മെട്രിക്സ് എം' വാക്സിൻ ഏത് രോഗത്തിനുള്ളതാണ്?
✅ മലേറിയ
🎯 കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.
Q 6: ⏳ ഗോവയിൽ അരങ്ങേറുന്ന സന്തോഷ് ട്രോഫി-2023 ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളാ ടീം നായകനാര്?
✅ നിജോ ഗിൽബെർട്ട്
🎯 സതീവൻ ബാലനാണ് ടീം പരിശീലകൻ. 🎯 ഏഴു തവണ ചാമ്പ്യന്മാരായിട്ടുണ്ട് കേരളം.
Q 7: ⏳ ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യന്‍ താരമാര്?
✅ അന്നു റാണി
🎯 2023 ഏഷ്യൻ ഗെയിംസിലെ പ്രകടനത്തിലൂടെയാണ് അന്നു റാണി ചരിത്രം രചിച്ചത്. 🎯 1958-ൽ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇതിനു മുമ്പുള്ള മികച്ച നേട്ടം.
Q 8: ⏳ ബിഹാറിലെ നിതീഷ് കുമാർ സർക്കാർ പുറത്തുവിട്ട ജാതി സർവേ റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ എത്ര ശതമാനമാണ് പിന്നാക്ക വിഭാഗക്കാർ?
✅ 63%
🎯 അതിപിന്നാക്ക വിഭാഗം (36%), പിന്നാക്ക വിഭാഗം (27%), എസ്.സി വിഭാഗം (9.65%), എസ്.ടി വിഭാഗം (1.68%), ജനറൽ വിഭാഗം (15.52%) എന്നിങ്ങനെയാണ് സർവേ റിപ്പോർട്ട്. 🎯 സംസ്ഥാനത്തെ ആകെ ജനസഖ്യ പതിമൂന്ന് കോടിയിലധികമാണ്.
Q 9: ⏳ മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്‌സി ഐ. ഇക്കിമോവ് എന്നീ യു.എസ്. ഗവേഷകർക്ക് 2023-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിക്കൊടുത്ത കണ്ടെത്തലേത്?
✅ ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ചതു വഴി നാനോ ടെക്‌നോളജിയിൽ നടത്തിയ മുന്നേറ്റത്തിന്.
🎯 ടെലിവിഷനും എൽ.ഇ.ഡി. വിളക്കുകളും മുതൽ സർജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തൽ ഇന്ന് പ്രയോഗിക്കപ്പെടുന്നു.
Q 10: ⏳ 2023-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ നാടകകൃത്തും എഴുത്തുകാരനുമായ യൂൺ ഫോസെയുടെ ജന്മദേശമേത്?
✅ നോർവെ
🎯 നോര്‍വേയിലെ 'നിനോസ്‌ക്' ഭാഷയിലാണ് Jon Fosse തന്റെ ചിന്തകളത്രയും പകര്‍ത്തി വെച്ചത്. 🎯 1983-ൽ പുറത്തിറങ്ങിയ 'റെഡ്, ബ്ലാക്ക്' ആണ് ആദ്യ നോവൽ. 🎯 സെപ്‌റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. 🎯 ഹെൻറിക് ഇബ്‌സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫോസെ.
Q 11: ⏳ 2023-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അർഹയായ ഇറാനിയന്‍ ആക്ടിവിസ്റ്റ് ആര്?
✅ നര്‍ഗിസ് മുഹമ്മദി
🎯 സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരം. 🎯 നിലവില്‍ ഇറാനില്‍ തടവില്‍ കഴിയുകയാണ് നര്‍ഗിസ്. 🎯 സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗിസ്.
Q 12: ⏳ 2023 ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ഏത് ടീമിനെ തോല്പിച്ചാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്?
✅ ജപ്പാൻ
🎯 ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച കളിയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ് രണ്ട് ഗോളുകൾ നേടി. 🎯 മലയാളി താരം പി.ആർ. ശ്രീജേഷും ടീമിലുണ്ട്.
Q 13: ⏳ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ആനത്തലവട്ടം ആനന്ദൻ (1937-2023) ഏതു സമരത്തിനായാണ് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ലഭിച്ച ജോലി വേണ്ടെന്ന് വെച്ചത്?
✅ കയർ തൊഴിലാളികളുടെ ഒരണ സമരം - 1954
🎯 ഒക്ടോബർ 05-ന് അന്തരിച്ച അദ്ദേഹം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റും ദേശീയ ഉപാധ്യക്ഷനുമായിരുന്നു. 🎯 മൂന്നു തവണ എം.എൽ.എയുമായി.
Q 14: ⏳ ലോകകപ്പ് ക്രിക്കറ്റിൽ ഒരു മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടൽ (428 റൺസ്) നേടിയ ടീം ഏത്?
✅ ദക്ഷിണാഫ്രിക്ക
🎯 2023 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക ഈ പടുകൂറ്റൻ സ്കോർ അടിച്ചെടുത്തത്. 🎯 2015-ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ 417 എന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
Q 15: ⏳ ജാതി സെൻസസ് നടത്താൻ തീരുമാനിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം ഏത്?
✅ രാജസ്ഥാൻ
🎯 പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമ പദ്ധതികൾ നടത്തുകയുമാണ് ജാതി സെൻസസിലൂടെ ലക്ഷ്യമിടുന്നത്. 🎯 അശോക് ഗെഹ്ലോട്ട് സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 🎯 ബിഹാറാണ് ജാതി സർവേ പുറത്തുവിട്ട ആദ്യ സംസ്ഥാനം.
Q 16: ⏳ ന്യൂയോർക്ക് ആസ്ഥാനമായുള്ള ടൈം മാഗസിൻ തയാറാക്കിയ വരുംതലമുറ നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ യൂട്യൂബർ ആര്?
✅ ധ്രുവ് റാതി
🎯 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 യുവ പ്രതിഭകളുടെ പട്ടികയിലാണ് ധ്രുവ് റാതി ഉൾപ്പെട്ടത്. 🎯 യുട്യൂബ് ചാനലിലൂടെ വിവിധ വിഷയങ്ങളിൽ വസ്‌തുതാ പരിശോധന നടത്തിയും വിദ്യാഭ്യാസപരമായ ഉള്ളടക്കം അവതരിപ്പിച്ചും ശ്രദ്ധേയനായ ഈ 28-കാരൻ ഹരിയാന സ്വദേശിയാണ്.
🎯 മൂവായിരത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച അദ്ദേഹം, 30 സിനിമകൾ സംവിധാനം ചെയ്യുകയും 85 സിനിമകൾക്ക് തിരക്കഥ രചിക്കുകയും ചെയ്‌തു. 🎯 2017-ൽ മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു.
Q 18: ⏳ തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിന് 2023-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയതാര്?
✅ ക്ലോഡിയ ഗോള്‍ഡിന്‍
🎯 അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ക്ലോഡിയ ഗോള്‍ഡിന്‍. 🎯 ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരം. 🎯 1969 മുതൽ നൽകിത്തുടങ്ങിയ സാമ്പത്തിക നൊബേൽ സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.
Q 19: ⏳ 2023 ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ 345 റൺസ് മറികടന്നതിലൂടെ ഏത് ടീമാണ് റൺ ചേസിങ്ങിൽ ലോകകപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചത്?
✅ പാക്കിസ്ഥാൻ
🎯 മുഹമ്മദ് റിസ്വാന്റെയും അബ്ദുല്ല ഷഫീക്കിന്റെയും സെഞ്ച്വറിക്കരുത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തോല്പിച്ചു.
Q 20: ⏳ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റുവുമധികം സെഞ്ച്വറി (7) നേടിയ താരമെന്ന റെക്കോർഡ് നിലവിൽ (2023 ഒക്ടോബർ) ആരുടെ പേരിലാണ്?
✅ രോഹിത് ശർമ്മ
🎯 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു രോഹിത് ശർമ്മ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡ് മറികടന്നത്.
Q 21: ⏳ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോർഡ് നിലവിൽ (2023 ഒക്ടോബർ) ആരുടെ പേരിലാണ്?
✅ രോഹിത് ശർമ്മ
🎯 വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിന്റെ (553 സിക്സുകള്‍) എന്ന നേട്ടമാണ് തകര്‍ത്തത്.
Q 22: ⏳ യുദ്ധബാധിത ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രക്ഷാ ദൗത്യമേത്?
✅ ഓപ്പറേഷൻ അജയ്
🎯 ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സമീപ രാജ്യങ്ങളായ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് വിമാന മാർഗം ഇന്ത്യയിലെത്തിക്കും.
Q 23: ⏳ ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് ഫലസ്തീൻ പ്രദേശം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി 'ഹമാസ്' എന്ന സായുധ സംഘടനക്ക് രൂപം നൽകിയതാര്?
✅ ശൈഖ് അഹമ്മദ് യാസീൻ
🎯 ഇസ്‌ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നർത്ഥം വരുന്ന 'ഹറകത്തുൽ മുഖാവമത്തുൽ ഇസ്‌ലാമിയ' എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. 🎯 1987-ൽ ഔദ്യോഗികമായി രൂപംകൊണ്ടു.
Q 24: ⏳ 2023-ലെ ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയ ശതകോടീശ്വരൻ ആര്?
✅ മുകേഷ് അംബാനി
🎯 റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനിയുടെ ആസ്തി 92 ബില്യൺ ഡോളറാണ്. 🎯 ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് സാവിത്രി ജിൻഡാൽ.
Q 25: ⏳ 2023-ലെ ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം ഏറ്റവും ധനികനായ മലയാളി വ്യവസായി ആര്?
✅ എം.എ. യൂസുഫലി
🎯 ഏറ്റവും സമ്പന്നനായ യുവ മലയാളി, രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ - ഡോ. ഷംഷീർ വയലിൽ.
Q 26: ⏳ ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധസംഘമായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് നൽകിയ പേരെന്ത്?
✅ ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്.
🎯 ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ കനത്ത ആക്രമണം നടത്തിയത്.
Q 27: ⏳ 'ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്' മിന്നലാക്രമണത്തെ തുടർന്ന് ഹമാസിനും ഫലസ്തീനും എതിരെ ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിനു നൽകിയ പേരെന്ത്?
✅ ഓപ്പറേഷന്‍ അയേണ്‍ സ്വോര്‍ഡ്.
Q 28: ⏳ മൊത്തം 125 രാജ്യങ്ങളുള്ള 2023-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?
✅ 111
🎯 2022-ലെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 🎯 അയൽരാജ്യങ്ങളായ പാകിസ്താൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. 🎯 സൂചിക പ്രകാരം ദക്ഷിണേഷ്യയും സഹാറക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖലകൾ.
Q 29: ⏳ 2023 ഒക്ടോബർ 13-ന് അന്തരിച്ച, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രന്‍ എഴുതിയ പുസ്തകമേത്?
✅ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം
🎯 വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. 🎯 അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു.
Q 30: ⏳ 2023 ഒക്ടോബർ 15-ന് അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എം.എസ്. ഗിൽ പ്രസ്തുത പദവിയിലിരുന്ന കാലയളവ് ഏത്?
✅ 1996 - 2001
🎯 മനോഹർ സിങ് ഗിൽ (1936-2023) എന്നാണ് പൂർണ്ണ നാമം. 🎯 രാഷ്ട്രീയത്തിൽ ചേർന്ന (കോൺഗ്രസ്) ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗിൽ. 🎯 An Indian Success Story: Agriculture and Cooperatives’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Q 31: ⏳ ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തില്‍, ടെസ്റ്റ് പദവിയുള്ള 11 രാജ്യങ്ങള്‍ക്കെതിരെയും തോല്‍ക്കുന്ന ആദ്യ ടീം എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഏത് ടീമിന്റെ പേരിലാണ്?
✅ ഇംഗ്ലണ്ട്
🎯 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതോടെയാണ് മോശം റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലായത്. 🎯 ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ: ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍.
Q 32: ⏳ ''വെള്ളം ജീവനാണ്, വെള്ളം ഭക്ഷണമാണ്; ആരെയും പിന്നിലാക്കരുത്'' എന്ന സന്ദേശം 2023-ലെ ഏത് ദിനാചരണത്തിന്റെ ഭാഗമായുള്ളതാണ്?
✅ ലോക ഭക്ഷ്യദിനം
🎯 1945 ഒക്ടോബര്‍ 16-ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭ ഒക്ടോബര്‍-16 ലോക ഭക്ഷ്യദിനം (World Food Day) ആയി ആചരിക്കുന്നത്. 🎯 'എല്ലാവര്‍ക്കും ഭക്ഷണം' എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
Q 33: ⏳ 2023 ഒക്ടോബർ 13-ന് അന്തരിച്ച അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്ക് (1943-2023) സാഹിത്യ നൊബേൽ പുരസ്കാരം നേടിയ വർഷമേത്?
✅ 2020.
🎯 1993-ല്‍ ഗ്ലൂക്കിന്റെ 'വൈല്‍ഡ് ഐറിസ്' എന്ന കവിതാസമാഹാരത്തിന് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. 🎯 ക്ലാസിക്കല്‍ മിത്തോളജിയും ദാര്‍ശനിക ഉള്‍ക്കാഴ്‌ചയും നിറഞ്ഞ കവിതകളാണ് ഗ്ലൂക്കിന്റേത്.
Q 34: ⏳ ഏതു ഒളിമ്പിക്സിലാണ് ട്വന്റി-20 ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകിയത്?
✅ ലോസ് ആഞ്ചൽസ് - 2028
🎯 ക്രിക്കറ്റിന് പുറമെ ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫ്ലാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കും മുംബൈയിൽ ചേർന്ന ഐ.ഒ.സി യോഗം അംഗീകാരം നല്‍കി. 🎯 1900-ലെ പാരിസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ഒരു ഇനമായി ഉണ്ടായിരുന്നത്. അന്ന് ബ്രിട്ടനേയും ഫ്രാൻസിനേയും പ്രതിനിധീകരിച്ച് ഓരോ ടീമുകളായിരുന്നു മത്സരിച്ചിരുന്നത്.
Q 35: ⏳ ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ഏത്?
✅ ഓപ്പറേഷന്‍ ബ്ലൂ പ്രിന്‍റ്
🎯 കേരള കെട്ടിട നിർമാണ ചട്ടം പാലിക്കാതെ പൂർത്തീകരിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകിയതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി.
Q 36: ⏳ കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്കായ തുടങ്ങനാട് സ്‌പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ലയേത്?
✅ ഇടുക്കി
🎯 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാർക്ക് ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്.
Q 37: ⏳ 65-ാമത് (2023) സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയായ തൃശൂർ ജില്ലയിലെ നഗരമേത്?
✅ കുന്നംകുളം
🎯 15 വർഷത്തിനു ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്.
Q 38: ⏳ 65-ാമത് (2023) സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ലയേത്?
✅ പാലക്കാട്
🎯 പാലക്കാട് 231 പോയിന്റ് നേടിയാണ് കിരീടം നിലനിർത്തിയത്. 🎯 മലപ്പുറമാണ് രണ്ടാമത്. 🎯 സ്‌കൂളുകളിൽ, മാർബേസിൽ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കി നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി കിരീടം നിലനിർത്തി.
Q 39: ⏳ 2023 ഒക്ടോബർ 20: കേരളത്തിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് നൂറുവയസ്സ്. എന്താണ് അദ്ദേഹത്തിന്റെ പേരിന്റെ പൂർണ്ണ രൂപം?
✅ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ
🎯 1923 ഒക്ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ച ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു.
Q 40: ⏳ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (28th IFFK) മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ ഏതെല്ലാം?
✅ ഫാമിലി, തടവ്
🎯 സംവിധായകർ: ഡോൺ പാലത്തറ (ഫാമിലി), ഫാസിൽ റസാഖ് (തടവ്). 🎯 2023 ഡിസംബർ 08 മുതൽ 15 വരെ മേള തിരുവനന്തപുരത്ത് നടക്കും.
Q 41: ⏳ കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള 2023-ലെ 'നിയമസഭാ അവാർഡ്' ലഭിച്ചതാർക്ക്?
✅ എം.ടി. വാസുദേവൻ നായർ
🎯 ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
Q 42: ⏳ ഗോവയിൽ അരങ്ങേറുന്ന 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വാഹകൻ ആര്?
✅ സാജൻ പ്രകാശ്
🎯 ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന (2021-ടോക്യോ) ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് ഒളിമ്പ്യൻ സാജൻ പ്രകാശ്. 🎯 കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു കേരളം.
Q 43: ⏳ കേരള കാര്‍ഷിക സര്‍വകലാശാല വിവിധ പഴ വര്‍ഗ്ഗങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന, സംസ്ഥാനത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ഏത്?
✅ നിള
🎯 കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍ നിന്നാണ് നിളയുടെ ഉത്പാദനം. 🎯 ഇന്ത്യയിലെ മുൻനിര വൈൻ ഉല്പാദകരായ സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ് ആൻഡ് വൈൻ ബോർഡിന്റെയും അംഗീകാരം ഇതിന് ലഭിച്ചു.
Q 44: ⏳ 2023 ഒക്ടോബർ 23-ന് അന്തരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായതേത്? (a) 1967 മുതല്‍ 1979 വരെ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചു (b) 22 ടെസ്റ്റുകളിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നു (c) മികച്ച ഇടംകൈയ്യൻ പേസർ (d) ടെസ്റ്റിൽ 14 തവണ അഞ്ചു വിക്കറ്റ് പ്രകടനം
✅ (c) മികച്ച ഇടംകൈയ്യൻ പേസർ
🎯 മികച്ച ഇടംകൈയ്യൻ സ്പിന്നറായിരുന്നു അദ്ദേഹം.
Q 45: ⏳ ഒക്ടോബര്‍-24: ലോക പോളിയോ ദിനം. 1953-ല്‍ പോളിയോ വൈറസ് സാംക്രമിക രോഗത്തിനെതിരെ വാക്സിന്‍ കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്?
✅ ജോനാസ് സാല്‍ക്ക്
🎯 "അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യകരമായ ഭാവി" എന്നതാണ് 2023-ലെ പോളിയോ ദിനത്തിന്റെ പ്രമേയം.
Q 46: ⏳ ഒക്ടോബർ-24: ഐക്യരാഷ്ട്ര ദിനം (United Nations Day). ഐക്യരാഷ്ട്ര സഭ സ്ഥാപിതമായ വർഷം ഏത്?
✅ 1945
🎯 യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ സ്ഥാപിത ലക്ഷ്യം.
Q 47: ⏳ ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോർഡ് (40 പന്തിൽ സെഞ്ച്വറി) സ്വന്തം പേരിലാക്കിയ താരമാര്?
✅ ഗ്ലെന്‍ മാക്‌സ്‌വെൽ
🎯 2023 ലോകകപ്പിൽ നെതര്‍ലാൻഡ്സിനെതിരായ മത്സരത്തിലാണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഈ മിന്നും പ്രകടനം. 🎯 2023 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം തീര്‍ത്ത റെക്കോഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
Q 48: ⏳ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയം ഓസ്ട്രേലിയ കുറിച്ചത് ഏതു ടീമിനെതിരായ മത്സരത്തിലാണ്?
✅ നെതർലാൻഡ്സ്
🎯 2023 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 309 റണ്‍സിന്റെ പടുകൂറ്റൻ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. 🎯 2015-ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്.
Q 49: ⏳ ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ആരുടെ പേരിലാണ്?
✅ ബാസ് ഡി ലീഡ്
🎯 2023 ലോകകപ്പിൽ നെതര്‍ലാൻഡ്സ് താരം ഓസ്ട്രേലിയക്കെതിരെ വഴങ്ങിയത് പത്തോവറില്‍ 115 റണ്‍സാണ്.
Q 50: ⏳ കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനും, ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും തടയാനും ലക്ഷ്യമിട്ടുള്ള പദ്ധതിയേത്?
✅ ബാലമിത്ര 2.0"
🎯 വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകർച്ചവ്യാധിയാണ് കുഷ്ഠം. 🎯 ചർമ്മത്തിൽ ഉണ്ടാകുന്ന നിറം മങ്ങിയതോ ചുവന്ന് തടിച്ചതോ സ്പർശനശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം. 🎯 ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2030-ഓടെ നിർമാർജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം.
Q 51: ⏳ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഏട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച രാജ്യമേത്?
✅ ഖത്തർ
🎯 ഖത്തര്‍ നിര്‍മിക്കുന്ന ആണവ മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ചോര്‍ത്തി നൽകിയെന്നാണ് ആരോപണം.
Q 52: ⏳ കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ഏത്?
✅ ഉജ്ജീവനം
🎯 കുടുംബശ്രീയുടെ സഹകരണത്തോടെ, അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് 100 ദിവസം കൊണ്ട് സുസ്ഥിര ഉപജീവനമാർഗം ഉറപ്പു വരുത്തുന്നതാണ് ഉജ്ജീവനം പദ്ധതി.
Q 53: ⏳ മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) -2023 പുരസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായതേത്? (a) ആറാം തവണയും പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി (b) ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ താരം (c) മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി എർലിങ് ഹാളണ്ടിനാണ് (d) മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്
✅ (a) ആറാം തവണയും പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി.
🎯 ഇത് എട്ടാം തവണയാണ് മെസ്സി പ്രസ്തുത പുരസ്കാരം സ്വന്തമാക്കുന്നത്.
Q 54: ⏳ 1984 ഒക്ടോബർ 31-ന് വധിക്കപ്പെട്ട ഏത് ദേശീയ നേതാവിനോടുള്ള ആദരസൂചകമായാണ് ഇന്ത്യയിൽ ദേശീയ പുനരർപ്പണദിനമായി (National Re-Dedication Day) ആചരിക്കുന്നത്?
✅ ഇന്ദിരാ ഗാന്ധി
Q 55: ⏳ 2034 ഫിഫ ലോകകപ്പിന് (25th FIFA World Cup) ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?
✅ സൗദി അറേബ്യ
🎯 ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദി അറേബ്യയെ ലോകകപ്പ് വേദിയായി ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ചത്. 🎯 ഈ വർഷത്തെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഡിസംബറിൽ സൗദിയിലാണ് നടക്കുന്നത്.