പൊതുവിജ്ഞാനം (GK) - Part 1

General Knowledge Quiz SET 1
Quiz Image
1. ഫ്രാന്‍സിന്റെ തലസ്ഥാന നഗരമേത്?
✅ പാരീസ്
2. ടെലഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്?
✅ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍
3. സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
✅ ബുധന്‍ (Mercury)
4. ആദ്യത്തെ ആന്‍റിബയോടിക് ആയ പെനിന്‍സിലിന്‍ കണ്ടുപിടിച്ചതാര്?
✅ അലക്സാണ്ടര്‍ ഫ്ലെമിംഗ്
5. കടുവയുടെ ശാസ്ത്ര നാമം എന്ത്?
✅ Panthera tigris
6. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്?
✅ പ്രകാശ വര്‍ഷം (Light Year)
7. ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയ വ്യക്തി?
✅ രവീന്ദ്രനാഥ ടാഗോർ
8. സംസ്ഥാനങ്ങളുടെ ഭരണത്തലവൻ ആര്?
✅ ഗവർണർ
9. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏത്?
✅ മീഥൈല്‍ ഐസോ സയനേറ്റ് (MIC)
10. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
✅ 5
11. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആര്?
✅ ആർ. ശങ്കർ
12. ഇന്ത്യക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ കിരാത നിയമമേത്?
✅ റൗലറ്റ് നിയമം
13. ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ ചേർന്ന് രൂപം നൽകിയ വിപ്ലവ സംഘടനയേത്?
✅ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
14. ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മക്കായി തന്റെ തലസ്ഥാന നഗരിയിൽ 'സ്വാതന്ത്ര്യത്തിന്റെ മരം' നട്ട ഇന്ത്യൻ ഭരണാധികാരി ആര്?
✅ ടിപ്പുസുൽത്താൻ
15. ഏറ്റവും കൂടുതൽ വനമുള്ള പ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
✅ മധ്യപ്രദേശ്
16. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ആത്മകഥ ഏത്?
✅ അഗ്നിച്ചിറകുകൾ (Wings of Fire)
17. പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ ഒഡീഷ
18. ഇന്ത്യയുടെ 'സാമ്പത്തിക തലസ്ഥാനം' എന്നറിയപ്പെടുന്ന സംസ്ഥാന തലസ്ഥാനമേത്?
✅ മുംബൈ
19. മൂന്ന് വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനമേത്?
✅ ത്രിപുര
20. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമേത്?
✅ ഉത്തർപ്രദേശ്
Previous Post Next Post