Current Affairs - 2023 July

സമകാലികം - 2023 ജൂലൈ


2023 ജൂലൈ മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.

Q 1: ⌛ എല്ലാ വർഷവും ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ (National Doctors' Day) ആയി ആഘോഷിക്കപ്പെടുന്ന ജൂലൈ 01 ആരുടെ ജന്മദിനമാണ്?
✅ ഡോ. ബിധൻ ചന്ദ്ര റോയി
🎯 രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി (1948-62).
✨1961-ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.
Q 2: ⌛ ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടാനാവാതെ പോയ, രണ്ടു തവണ ചാമ്പ്യന്മാരായിരുന്ന ടീം ഏത്?
✅ വെസ്റ്റിന്‍ഡീസ്
🎯 ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ഇല്ലാതെ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.
✨ 1975-ല്‍ പ്രഥമ ചാമ്പ്യന്മാരായിരുന്ന അവര്‍ 79-ല്‍ കിരീടം നിലനിര്‍ത്തിയിരുന്നു.
Q 3: ⌛ 2023 ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം ഏത്?
✅ മോഗ (കാട്ടുപോത്ത്)
Q 4: ⌛ ഇന്ത്യയുടെ നിലവിലെ സോളിസിറ്റർ ജനറൽ (രാജ്യത്തെ രണ്ടാമത്തെ നിയമ ഓഫീസർ) ആരാണ്?
✅ തുഷാർ മേത്ത
🎯 അറ്റോർണി ജനറൽ (AG) കഴിഞ്ഞാൽ ഭാരത സർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ (SG).
Q 5: ⌛ ഓസ്കർ പുരസ്കാരം നൽകുന്ന 'ദി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസ്' അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാര്?
✅ പി.സി. സനത്ത്
🎯 ഇതോടെ ഓസ്കറിന് പരിഗണിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്യാൻ ഇദ്ദേഹത്തിനാവും.
Q 6: ⌛ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളായ തമോഗർത്തത്തെക്കുറിച്ചും തമോദ്രവ്യത്തെക്കുറിച്ചും പഠനം നടത്താനായി അയച്ച 'യൂക്ലിഡ് ബഹിരാകാശ ടെലിസ്‌കോപ്' ഏത് ബഹിരാകാശ ഏജൻസിയുടെ ദൗത്യമാണ്?
✅ യൂറോപ്യൻ സ്‌പേസ് ഏജൻസി
🎯 ഒരു മാസം നീളുന്ന ബഹിരാകാശ യാത്രയ്ക്ക് ശേഷം ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ദൂരദർശിനിക്കൊപ്പം യൂക്ലിഡ് ചേരും.
Q 7: ⌛ 13 കോളനികൾ (സംസ്ഥാനങ്ങൾ) ചേർന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 04-ന് 13 ആചാരവെടികൾ മുഴക്കി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യമേത്?
✅ അമേരിക്ക
🎯 1776 ജൂലായ് 04-നാണ് അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തിൽനിന്ന് മോചനം നേടിയതായി പ്രഖ്യാപിച്ചത്.
✨ ജൂലായ് 04 - അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന ദിനം.
Q 8: ⌛ ട്വിറ്ററിന് വെല്ലുവിളിയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാർക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനി പുറത്തിറക്കുന്ന പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ഏത്?
✅ ത്രെഡ്‌സ്
🎯 ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ത്രെഡ്‌സിന്റെ (Threads App) പ്രവര്‍ത്തനം.
Q 9: ⌛ വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വൈലാലിൽ വീടിനു സമീപത്തായി ഉയരുന്ന സ്‌മാരകത്തിന് നൽകുന്ന പേരെന്ത്?
✅ ആകാശമിഠായി
🎯 പ്രേമലേഖനം എന്ന നോവലിലെ കേശവൻ നായരുടേയും സാറാമ്മയുടേയും അതിരുകളില്ലാത്ത പ്രേമകഥയിൽ അവരുടെ സങ്കൽപത്തിലെ കുട്ടിയുടെ പേരായിരുന്നു 'ആകാശമിഠായി'.
Q 10: ⌛ കേരളത്തിൽ നിന്ന് ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ താരം ആര്?
✅ മിന്നു മണി
🎯 വയനാട് സ്വദേശിയായ മിന്നു വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ കേരള താരം കൂടിയാണ് (ഡൽഹി ക്യാപിറ്റൽസ് താരം).
Q 11: ⌛ സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഏത് ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഇന്ത്യ കിരീടം ചൂടിയത്?
✅ കുവൈത്ത്
🎯 ഇന്ത്യയുടെ 9-ാം സാഫ് കിരീടമാണിത് (1993, 1997, 1999, 2005, 2009, 2011, 2015, 2021).
✨ South Asian Football Federation (SAFF).
Q 12: ⌛ സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ രാജ്യമാണ് ഇന്ത്യ. എത്ര തവണ?
✅ ഒമ്പത്
🎯 1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വർഷങ്ങളിൽ ഇന്ത്യ ജേതാക്കളായി.
Q 13: ⌛ പ്രശസ്ത ചിത്രകാരനും ശില്പിയുമായ കെ.എം. വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി (1925-2023)യുടെ ആത്മകഥ ഏത്?
✅ രേഖകൾ
🎯 കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി എന്നാണ് പൂർണ്ണനാമം.
Q 14: ⌛ മലയാള സാഹിത്യത്തിലെ ഉജ്ജ്വല കഥാപാത്രങ്ങള്‍ക്ക് രൂപഭാവമൊരുക്കിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ 'വരയുടെ പരമശിവൻ' എന്ന് വിശേഷിപ്പിച്ചതാര്?
✅ വി.കെ.എൻ
🎯 തകഴി, വികെഎൻ, എംടി, ബഷീർ, പൊറ്റെക്കാട്ട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു.
Q 15: ⌛ മാനസികാരോഗ്യ ചികിത്സയ്ക്കായി എംഡിഎംഎ, മാജിക് മഷ്റൂം തുടങ്ങിയ സൈക്കെഡെലിക്‌ (Psychedelic) മരുന്നുകളുടെ ഉപയോഗം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്?
✅ ഓസ്‌ട്രേലിയ
🎯 അംഗീകാരമുള്ള മാനസികാരോഗ്യ ചികിത്സാ വിദഗ്‌ധർക്കാണ് സൈക്കെഡെലിക്‌ മരുന്നുകൾ നിർദ്ദേശിക്കാനാകുന്നത്.
Q 16: ⌛ 2022-23 സാമ്പത്തിക വർഷത്തിൽ, ഇലക്ട്രോണിക് കയറ്റുമതി മൂല്യത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ഏത്?
✅ തമിഴ്‌നാട്
Q 17: ⌛ മലയാളസിനിമയെ ദേശീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവായിരുന്ന അച്ചാണി രവി(1933-2023)ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വർഷം ഏത്?
✅ 2008
🎯 കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്.
✨ ജി. അരവിന്ദന്റെ 'തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ', എം.ടിയുടെ 'മഞ്ഞ്', അടൂരിന്റെ 'എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ' തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ചവയാണ്.
Q 18: ⌛ ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കുന്ന (ട്വന്റി20) ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ മിന്നു മണിയുടെ അരങ്ങേറ്റ മത്സരം ഏതു ടീമിനെതിരെ?
✅ ബംഗ്ലാദേശ്
Q 19: ⌛ ഉദ്ഖനനത്തിനിടെ 1400 വര്‍ഷം പഴക്കമുള്ള മൂന്ന് തന്ത്രയാന ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടെത്തിയ ബാന്ധവ്ഗഡ് കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ മധ്യപ്രദേശ്
🎯 ഇവ ബുദ്ധന്‍റെയും അവലോകിതേശ്വരന്‍റെയും ബുദ്ധമത ദേവതയായ താരയുടെയും വിഗ്രഹങ്ങളാണെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിരീക്ഷണം.
Q 20: ⌛ മോദി ഭരണകൂടത്തിനെതിരെ അതിനിശിതമായ വിമർശനം ഉന്നയിക്കുന്ന 'The Crooked Timber Of New India - Essays on a Republic in Crisis' എന്ന പുസ്തകം ആരുടേതാണ്?
✅ പരകാല പ്രഭാകർ
🎯 കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവാണ് ഇദ്ദേഹം.
✨ ഇമ്മാനുവൽ കാന്റ് ആണ് Crooked Timber(വളഞ്ഞ തടി) എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്.
Q 21: ⌛ കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം (Canada Open-2023) നേടിയ ഇന്ത്യന്‍ താരം ആര്?
✅ ലക്ഷ്യ സെന്‍
🎯 ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
✨ ലക്ഷ്യ സെന്നിന്റെ രണ്ടാം കിരീടമാണിത്. 2022-ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം നേടിയിരുന്നു.
Q 22: ⌛ മണിക്കൂറിൽ 450 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള അതിവേഗ ട്രെയിൻ (സിആർ 450) വിജയകരമായി പരീക്ഷിച്ച രാജ്യമേത്?
✅ ചൈന
🎯 ഇത് നിലവിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്.
Q 23: ⌛ പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
✅ സിനിമാ ടൂറിസം
Q 24: ⌛ തായ്‌ലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന 2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഏത്?
✅ ഹനുമാന്‍
🎯 തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ ജൂലൈ 11-ന് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും.
✨ തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്.
Q 25: ⌛ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മിലൻ കുന്ദേര(1929-2023)യുടെ ഏതു കൃതിയുടെ മലയാള വിവർത്തനമാണ് 'ഉയിരടയാളങ്ങൾ'?
✅ The Unbearable Lightness of Being
🎯 1984-ൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പശ്ചാത്തലം പ്രാഗ് വസന്തമായിരുന്നു.
Q 26: ⌛ 2023 ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണ മെഡൽ നേടിയത് ഏതിനത്തിലാണ്?
✅ ട്രിപ്പിള്‍ ജമ്പ്
🎯 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അബ്ദുല്ല അബൂബക്കര്‍.
Q 27: ⌛ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്‌.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെ ആക്റ്റിങ് ചീഫ്ജസ്റ്റിസായി നിയമിതനായതാര്?
✅ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
🎯 ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
Q 28: ⌛ കേരള ഭാഗ്യക്കുറിയുടെ പുതിയ ഔദ്യോഗിക ചിഹ്നത്തിൽ ചിത്രീകരിച്ചിരിക്കുന്ന ജീവി ഏത്?
✅ പുൽച്ചാടി
🎯 രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തിരിക്കുന്നത്.
Q 29: ⌛ വിംബിൾഡൺ ടെന്നീസ്-2023 വനിതാ സിംഗിള്‍സില്‍ കിരീടം ചൂടിയതാര്?
✅ മർകേറ്റ വോൻഡ്രോസോവ
🎯 ചെക്ക് താരമായ വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്.
✨ ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെയാണ് തോല്‍പിച്ചത്.
Q 30: ⌛ ഊർജ വ്യവസായ രംഗത്തെ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും നൽകുന്ന വിഖ്യാത ശാസ്ത്രപുരസ്‌കാരമായ ഏനി അവാർഡ്-2023 നേടിയ മലയാളിയാര്?
✅ പ്രദീപ് തലാപ്പിൽ
🎯 നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജല ശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.
✨ 2 ലക്ഷം യൂറോ (1.78 കോടി രൂപ) യാണ് സമ്മാനത്തുക.
Q 31: ⌛ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകൾ ലഭിച്ചാല്‍ പോലീസ് സഹായം തേടുന്നതിനായുള്ള കേരളാ സൈബർ ഹെൽപ് ലൈൻ നമ്പർ എത്ര?
✅ 1930
🎯 ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
Q 32: ⌛ ഏത് ഇനത്തിലാണ് മലയാളി താരം മുരളി ശ്രീശങ്കർ 2024 പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്?
✅ ലോങ് ജമ്പ്
🎯 തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയതോടെയാണ് മുരളി ശ്രീശങ്കർക്ക് ഒളിമ്പിക് യോഗ്യത ലഭിച്ചത്.
Q 33: ⌛ വിംബിള്‍ഡണ്‍ ടെന്നീസ് -2023 പുരുഷ സിംഗിൾസിൽ കിരീടം നേടിയ സ്പാനിഷ് താരമാര്?
✅ കാര്‍ലോസ് അല്‍കരാസ്
🎯 നൊവാക്ക് ജോക്കോവിച്ചിനെയാണ് അല്‍കരാസ് പരാജയപ്പെടുത്തിയത്.
✨ അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമുമാണ്.
Q 34: ⌛ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം സാമാജികനായിരുന്ന (53 വർഷം) വ്യക്തി എന്ന റെക്കോര്‍ഡ് ആരുടെ പേരിലാണ്?
✅ ഉമ്മൻ ചാണ്ടി
🎯 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
✨ രണ്ട് തവണ കേരള മുഖ്യമന്ത്രി പദത്തില്‍.
✨ നാല് തവണ മന്ത്രി.
Q 35: ⌛ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ NDA സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിർദ്ദേശിച്ചതാര്?
✅ രാഹുൽ ഗാന്ധി
🎯 നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് UPA (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് പേര്.
Q 36: ⌛ 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം ജില്ലയിലെ ഏതു മണ്ഡലത്തിൽ നിന്നാണ്?
✅ പുതുപ്പള്ളി
Q 37: ⌛ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്റേതാണ്?
✅ സിംഗപ്പൂര്‍
🎯 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് വെച്ച് സാധിക്കും.
✨ ഇന്ത്യയ്ക്ക് 80-ാം സ്ഥാനമാണുള്ളത്.
Q 38: ⌛ നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചിക പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
✅ കേരളം
Q 39: ⌛ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര മാനദണ്ഡ പ്രകാരം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയേത്?
✅ എറണാകുളം
Q 40: ⌛ ഓസ്ട്രേലിയയും ന്യൂസീലൻഡും ആതിഥേയത്വം വഹിക്കുന്ന 2023 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം (ടസുനി) ചിത്രീകരിച്ചിരിക്കുന്നത് ഏതു ജീവിയെയാണ്?
✅ പെൻഗ്വിൻ
🎯 അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാർ.
Q 41: ⌛ 1940-ലെ മൊഴാറ സമരവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആരുടെ ശിക്ഷയാണ് ഗാന്ധിജിയുടെ ഇടപെടൽ മൂലം ജീവപര്യന്തമാക്കി ഇളവു ചെയ്ത് കൊടുത്തത്?
✅ കെ.പി.ആർ. ഗോപാലൻ
Q 42: ⌛ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, സാഫ് കപ്പ് കിരീട നേട്ടങ്ങളോടെ ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ 99-ാം സ്ഥാനത്തെത്തി. നിലവിലെ ഇന്ത്യൻ കോച്ച് ആരാണ്?
✅ ഇഗോര്‍ സ്റ്റിമാക്ക്
🎯 ജിയാനി ഇൻഫാന്റിനോ - നിലവിലെ ഫിഫ പ്രസിഡന്റ്.
✨ ഇവാൻ വുകോമനോവിച്ച് - കേരള ബ്ലാസ്റ്റേഴ്സ് കോച്ച്.
Q 43: ⌛ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ (2023) ഭാഗ്യചിഹ്നം താഴെ പറയുന്നവയിൽ ഏതാണ്?
✅ വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന
🎯 ആര്‍ട്ടിസ്റ്റ് ദേവപ്രകാശ് ആണ് ഭാഗ്യചിഹ്നം വരച്ചത്.
Q 44: ⌛ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തതാര്?
✅ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി
Q 45: ⌛ ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൌത്യമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ചത് എവിടെ നിന്ന്?
✅ ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്)
Q 46: ⌛ സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം (ഫേണേറിയം) ഒരുങ്ങുന്ന രാജമല ഏത് ദേശീയോദ്യാനത്തിന്റെ ഭാഗമാണ്?
✅ ഇരവികുളം ദേശീയോദ്യാനം
🎯 പൂക്കളും വിത്തുകളും ഇല്ലാത്ത സസ്യങ്ങളാണ് പന്നല്‍ച്ചെടികള്‍ (Ferns).
✨ ബോസ്റ്റണ്‍ ഫേണ്‍, കോട്ടന്‍ കാന്‍ഡി, ഗോള്‍ഡന്‍ ഫേണ്‍, ബേര്‍ഡ്‌നെസ്റ്റ്, വുഡ് ഫേണ്‍, ഫോക്‌സ്‌ടെയില്‍, ഫിഷ്ടെയില്‍, മെയ്ഡന്‍ഹെയര്‍, സ്റ്റാഗ്‌ഹോണ്‍ തുടങ്ങിയവയാണ് നാട്ടില്‍ കണ്ടു വരുന്ന പ്രധാനയിനങ്ങള്‍.
Q 47: ⌛ 'ആണവായുധത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവചരിത്രത്തെ ആധാരമാക്കി പുറത്തിറങ്ങിയ 'ഓപ്പൺഹൈമർ' ഹോളിവുഡ് സിനിമയുടെ സംവിധായകന്‍ ആര്?
✅ ക്രിസ്റ്റഫര്‍ നോളന്‍
🎯 കൈ ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ. ഷെര്‍വിന്‍ എന്നിവര്‍ രചിച്ച 'അമേരിക്കന്‍ പ്രോമിത്യൂസ്: ദ ട്രൈംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍' എന്ന 2005-ല്‍ പുറത്തിറങ്ങിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് നോളന്‍ ചിത്രമൊരുക്കിയത്.
✨ കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പന്‍ഹൈമറെ അവതരിപ്പിക്കുന്നത്.
Q 48: ⌛ പ്ലാറ്റ്‌ഫോം റീബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നീലപ്പക്ഷിക്കു പകരം ഏതു അക്ഷരമാണ് ട്വിറ്ററിന്റെ പുതിയ ലോഗോയായി നൽകിയിരിക്കുന്നത്?
✅ X
🎯 എക്‌സ് എവരിതിങ് ആപ്പ് എന്ന പേരില്‍ ട്വിറ്ററിനെ മാറ്റുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
Q 49: ⌛ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കോളേജുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതി?
✅ ജീവനി
🎯 എല്ലാ സർക്കാർ കോളേജിലും ഒരു സൈക്കോളജി വിദഗ്ദ്ധനെ വീതം നിയമിച്ച് ആവശ്യമായ കൗൺസിലിംഗും, മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് യഥാസമയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Q 50: ⌛ സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്റ്റ് നടത്തുന്ന മൈതാനങ്ങളിലും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
✅ ഓപ്പറേഷൻ സ്റ്റെപ്പിനി
🎯 ഡ്രൈവിങ് ടെസ്റ്റ്‌ ക്യാമറയിൽ പകർത്തണമെന്ന നിയമം മിക്ക സ്ഥലങ്ങളിലും പാലിക്കുന്നില്ല.
Q 51: ⌛ അരങ്ങേറി തുടർച്ചയായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡ് നേടിയ സൗദ് ശക്കീൽ ഏതു ദേശീയ ടീമിന്റെ താരമാണ്?
✅ പാക്കിസ്ഥാൻ
🎯 ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട അപൂർവ്വ റെക്കോർഡാണ് ശക്കീൽ തിരുത്തിയെഴുതിയത്.
Q 52: ⌛ പുതുക്കി പണിത, ഇന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ പ്രഗതി മൈതാൻ കോംപ്ലക്സിന് നൽകിയ പുതിയ പേരെന്ത്?
✅ ഭാരത് മണ്ഡപം
🎯 ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 സമ്മേളനം ഇവിടെയാണു നടക്കുക.
✨ 123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് എക്സിബിഷൻ, കൺവൻഷൻ സെന്റർ നിർമ്മിച്ചിരിക്കുന്നത്.
Q 53: ⌛ ജൂലൈ 28: ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day). ഏത് ആന്തരിക അവയവത്തെ ബാധിക്കുന്ന രോഗമാണിത്?
✅ കരൾ
🎯 'ഒരു ജീവിതം, ഒരു കരൾ' എന്നതാണ് 2023-ലെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.
Q 54: ⌛ നിര്‍ജലീകരണം തടഞ്ഞ് ജീവന്‍ രക്ഷിക്കുന്നതിൽ ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്‌സ്) ലായനി വഹിക്കുന്ന പങ്ക് എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒ.ആര്‍.എസ് ദിനമായി ആചരിക്കുന്നതെന്ന്?
✅ ജൂലൈ - 29
🎯 ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.
Q 55: ⌛ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്ത വേദിയാകുന്ന 2024 പുരുഷ ട്വന്റി-20 ലോകകപ്പില്‍ ആകെ എത്ര ടീമുകളാണ് മത്സരിക്കുക?
✅ 20
Q 56: ⌛ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം - 2022 ലഭിച്ചതാർക്ക്?
✅ ടി.വി. ചന്ദ്രൻ
🎯 2021-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ കെ.പി. കുമാരൻ ചെയർമാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
✨ അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
Q 57: ⌛ വനിതാ ഫുട്ബോൾ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആര്?
✅ കേസി ഫെയർ
🎯 16 വയസ്സും 26 ദിവസവുമാണ് അമേരിക്കൻ വംശജയായ ദക്ഷിണ കൊറിയൻ താരം കേസിയുടെ പ്രായം.
✨ നൈജീരിയൻ താരം ഇഫിയാനി ചിജിയെ മറികടന്നാണ് കേസി ഫെയർ ഈ നേട്ടം സ്വന്തമാക്കിയത്.
Q 58: ⌛ ഫിഫ വനിതാ ലോകകപ്പില്‍ ഹിജാബ് ധരിച്ചിറങ്ങുന്ന ആദ്യ കളിക്കാരിയായി ചരിത്രത്തിലിടം പിടിച്ച നുഹൈല ബെന്‍സിന ഏതു ദേശീയ ടീമിന്റെ താരമാണ്?
✅ മൊറോക്കോ
🎯 മത്സരത്തില്‍ ഒരു ഗോളിന് ദക്ഷിണ കൊറിയയെ അട്ടിമറിച്ച് മൊറോക്കോ വനിതാ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി.
Q 59: ⌛ ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ പദവിയിലിരുന്ന വ്യക്തിയാര്?
✅ വക്കം പുരുഷോത്തമൻ
🎯 1982-1984, 2001-2004 കാലയളവിലാണ് വക്കം പുരുഷോത്തമൻ (1928-2023) സ്പീക്കർ പദവി അലങ്കരിച്ചത്.

Join WhatsApp Group

Previous Post Next Post