Current Affairs 2023 September

സമകാലികം - 2023 സെപ്റ്റംബർ

2023 സെപ്റ്റംബർ മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.

Q 1: ⏳ ISRO വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം ഏത്?
✅ ആദിത്യ എൽ 1
🎯 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്.
🎯 എൽ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിച്ച്‌ സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും പഠനം നടത്തുകയാണ് ലക്ഷ്യം.
Q 2: ⏳ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച എട്ടംഗ സമതിയുടെ അധ്യക്ഷൻ ആര്?
✅ രാംനാഥ് കോവിന്ദ്
🎯 ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ.
Q 3: ⏳ ഹീത്ത് സ്ട്രീക്ക് (1974-2023) ഏത് ദേശീയ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്നു?
✅ സിംബാബ്‌വെ
🎯 സിബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര വിക്കറ്റുകള്‍ നേടിയ ബൗളറാണ് ഇദ്ദേഹം.
Q 4: ⏳ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് 2023-ൽ നേടിയതാര്?
✅ മോഹന്‍ ബഗാന്‍
🎯 ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.
🎯 ഡ്യൂറന്‍ഡ് കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ (17) ജേതാക്കളായതും മോഹൻ ബഗാനാണ്.
Q 5: ⏳ 71-ാം ലോക സുന്ദരി കിരീട മത്സരത്തിന് (Miss World 2023) വേദിയാകുന്നതെവിടെ?
✅ കാശ്മീർ
🎯 ഡിസംബറിൽ നടക്കുന്ന മത്സരത്തിൽ ആകെ 140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
Q 6: ⏳ ശ്രീലങ്കന്‍ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന ചിത്രമേത്?
✅ 800
🎯 എം.എസ്. ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്ലം ഡോഗ് മില്യനയറിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് മുത്തയ്യയായി വേഷമിടുന്നത്.
🎯 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (800) വീഴ്ത്തിയ താരമാണ് മുരളി.
Q 7: ⏳ ഈയിടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ ടാഗ്) ലഭിച്ച ചോക്കുവ റൈസ് ഏതു സംസ്ഥാനത്തെ പ്രശസ്തമായ അരിയാണ്?
✅ അസാം
🎯 'മാജിക് റൈസ്' എന്നറിയപ്പെടുന്ന ഈ നെല്ലിനം, ബ്രഹ്മപുത്ര നദിക്ക് ചുറ്റും വളരുന്നു.
Q 8: ⏳ യുഎസ് ഓപ്പൺ-2023 പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയ സെർബിയൻ താരം ആര്?
✅ നൊവാക് ദ്യോക്കോവിച്ച്
🎯 ഫൈനലിൽ റഷ്യയുടെ ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് കിരീടം നേടിയത്.
🎯 ദ്യോക്കോവിച്ചിന്റെ 24-ാം ഗ്രാൻഡ് സ്ലാം കിരീടനേട്ടമാണിത്.
Q 9: ⏳ യുഎസ് ഓപ്പൺ-2023 വനിത സിംഗിൾസ് കിരീടം ചൂടിയ അമേരിക്കൻ താരമാര്?
✅ കൊക്കോ ഗോഫ്
🎯 ബെലാറഷ്യൻ താരം അരിന സബലെങ്കയെ മറികടന്നാണ് 19-ാം വയസ്സിലെ കൊക്കോ ഗോഫിന്റെ കിരീട നേട്ടം.
🎯 സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരിയാണ് കൊക്കോ ഗോഫ്.
Q 10: ⏳ സമുദ്രയാന്‍ എന്ന് പേരിട്ടിരിക്കുന്ന, 6000 അടി താഴ്ചയിൽ നടത്തുന്ന ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യത്തിനായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച പേടകം ഏത്?
✅ മത്സ്യ 6000
🎯 മൂന്നംഗ സംഘത്തെ സമുദ്രത്തിന് 6000 അടി താഴ്ചയിലേക്ക് എത്തിച്ച് കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ് തുടങ്ങിയ വിലയേറിയ ലോഹങ്ങളും ധാതുക്കളും കണ്ടെത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
Q 11: ⏳ സംസ്ഥാനത്ത് വലുപ്പത്തിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയ ജില്ല ഏത്?
✅ ഇടുക്കി
🎯 ഭരണ സൗകര്യത്തിനായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് പാലക്കാടിനെ പിന്നിലാക്കി ഇടുക്കി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറിയത്.
Q 12: ⏳ ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി എത്രയായാണ് വർധിപ്പിച്ചത്?
✅ 25-ൽ നിന്ന് 27 ആയി
🎯 യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.
Q 13: ⏳ കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. ഇത് എത്രാം തവണയാണ് സംസ്ഥാനത്ത് നിപ രോഗബാധ ഉണ്ടാകുന്നത്?
✅ മൂന്നാം തവണ
🎯 നേരത്തെ 2018-ലും 2019-ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.
Q 14: ⏳ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി കണക്കാക്കുന്ന, ഡോളി എന്ന ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആര്?
✅ ഇയാൻ വിൽമുട്ട്
🎯 1996-ലാണ് ഇയാൻ വിൽമുട്ടിന്‍റെ (1944-2023) നേതൃത്വത്തിലുള്ള സംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചത്.
Q 15: ⏳ മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന, അന്തരിച്ച എരഞ്ഞോളി മൂസയുടെ പേരിൽ സ്മാരകം പണിയുന്നതെവിടെ?
✅ തലശ്ശേരി
Q 16: ⏳ ഏതു രാജ്യത്തിന്റെ ഒമ്പതാമത് പ്രസിഡന്റായാണ് ഇന്ത്യൻ വംശജനായ സാമ്പത്തിക വിദഗ്ധൻ തർമൻ ഷണ്മുഖരത്നം അധികാരമേറ്റത്?
✅ സിംഗപ്പൂർ
🎯 രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായ ഹലീമാ യാക്കൂബിന്റെ പിൻഗാമിയാണ് ഇദ്ദേഹം.
🎯 ആറു വർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
Q 17: ⏳ സെപ്റ്റംബർ-16: അന്താരാഷ്ട്ര ഓസോൺ ദിനം. ഓസോൺ പാളികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി നിലവിൽ വന്ന ഉടമ്പടി ഏത്?
✅ മോൺട്രിയൽ പ്രോട്ടോകോൾ
🎯 1987 സെപ്റ്റംബർ 16-നാണ് മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്. ഇതിന്റെ ഓർമ്മയ്ക്കാണ് ലോകം ഈ ദിവസം ഓസോൺ ദിനമായി ആചരിക്കുന്നത്.
🎯 1994-ൽ ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയത് മുതലാണ് ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്.
Q 18: ⏳ ഏകദിന ക്രിക്കറ്റില്‍ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ താരം ആര്?
✅ മുഹമ്മദ് സിറാജ്
🎯 ഏഷ്യാ കപ്പ് - 2023 ഫൈനലിൽ ശ്രീലങ്കക്കെതിരെയായിരുന്നു സിറാജിന്റെ തകർപ്പൻ പ്രകടനം.
Q 19: ⏳ ഏഷ്യാ കപ്പ് -2023 ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്മാരായി. ഇന്ത്യയുടെ എത്രാമത് ഏഷ്യാ കപ്പ് കിരീട നേട്ടമാണിത്?
✅ എട്ടാമത്
🎯 2018-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്.
Q 20: ⏳ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ശാന്തിനികേതൻ ഇന്ത്യയിൽ നിന്നുള്ള എത്രാമത്തെ പൈതൃക കേന്ദ്രമാണ്?
✅ 41-ാമത്തെ
🎯 റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം.
🎯 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ രബീന്ദ്രനാഥ ടാഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു.
🎯 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി.
Q 21: ⏳ 2023 ഏഷ്യന്‍ ഗെയിംസിന് (19-ാമത്) വേദിയാകുന്ന ചൈനയിലെ നഗരമേത്?
✅ ഹാങ്ഷൂ
Q 22: ⏳ പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5% പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ ഈടുരഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി ഏത്?
✅ പിഎം വിശ്വകർമ്മ
Q 23: ⏳ 2010-ല്‍ ഹാസ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്റെ (1943-2023) കൃതിയേത്?
✅ ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍
🎯 സെപ്റ്റംബർ 16-ന് ഇദ്ദേഹം അന്തരിച്ചു.
Q 24: ⏳ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതെന്ന്?
✅ 19 സെപ്റ്റംബർ 2023
🎯 കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാള്‍ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.
🎯 രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.
Q 25: ⏳ വനിതാ സംവരണം നിലവിൽ വന്നാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം (നിലവിൽ 543 അംഗങ്ങളിൽ 82 വനിതകൾ) എത്രയായി ഉയരും?
✅ 181
Q 26: ⏳ എത്രാം ഭരണഘടനാ ഭേദഗതിയായാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്?
✅ 128-ാം ഭേദഗതി ബിൽ
Q 27: ⏳ ഐഎസ്എല്‍ 10-ാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം നായകൻ ആരാണ്?
✅ അഡ്രിയാന്‍ ലൂണ
🎯 ഇവാന്‍ വുകോമാനോവിച്ച് ആണ് ടീം പരിശീലകൻ.
Q 28: ⏳ സെപ്റ്റംബർ-21: ലോക അൽഷിമേഴ്സ് ദിനം. ജർമൻ ന്യൂറോപാത്തോളജിസ്റ്റ് അലിയോസ് അൽഷിമർ (Alios Alzheimer) ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത് ഏതു വർഷമാണ്?
✅ 1906
Q 29: ⏳ ഖലിസ്ഥാൻ വാദിയായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഏതു രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധമാണ് വഷളായത്?
✅ കാനഡ
Q 30: ⏳ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വിലയേറിയ ഇന്ത്യൻ കലാസൃഷ്ടി എന്ന ഖ്യാതി നേടിയ 'ദി സ്റ്റോറി ടെല്ലർ' എന്ന എണ്ണ ഛായാചിത്രം വരച്ചതാര്?
✅ അമൃത ഷേർഗിൽ
🎯 ന്യൂഡൽഹിയിലെ ഒബ്‌റോയിയിൽ നടന്ന ലേലത്തിൽ ഈ എണ്ണ ഛായാചിത്രം വിറ്റുപോയത് 61.8 കോടി രൂപയ്ക്കാണ്.
🎯 ഷെർഗിൽ 1938-ൽ വരച്ച 'ഇൻ ദി ലേഡീസ് എൻക്ലോഷർ' എന്ന ചിത്രത്തിന് ലഭിച്ച ലേലത്തുക 37.8 കോടി രൂപയാണ്.
Q 31: ⏳ സെപ്റ്റംബർ 08-ന് അന്തരിച്ച അജിത് നൈനാൻ (1955-2023) ഏതു നിലയിലാണ് പ്രശസ്തൻ?
✅ കാർട്ടൂണിസ്റ്റ്
🎯 നൈനാൻസ് വേൾഡ്, സെന്റർ സ്റ്റേജ്, ജസ്റ്റ് ലൈക്ക് ദാറ്റ് തുടങ്ങിയവ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ രാഷ്ട്രീയ കാർട്ടൂൺ പരമ്പരകളാണ്.
🎯 കുട്ടികൾക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച കാർട്ടൂൺ കഥാപാത്രമാണ് ഡിറ്റക്ടീവ് മൂച്ച്‌വാല.
🎯 വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ സഹോദരീ പുത്രനാണ് ഇദ്ദേഹം.
Q 32: ⏳ ജാതിവ്യത്യാസമില്ലാതെ എല്ലാ വിഭാഗകാര്‍ക്കും ക്ഷേത്ര പൂജാരിമാരാകാന്‍ അവസരമൊരുക്കിയതിന് പിന്നാലെ സ്ത്രീകളെയും പൂജാരിമാരായി നിയമിച്ച സംസ്ഥാനം ഏത്?
✅ തമിഴ്നാട്
🎯 ശ്രീരംഗം ശ്രീരംഗനാഥര്‍ ക്ഷേത്രത്തിലെ പുരോഹിത പരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവരെയാണ് നിയമിച്ചത്.
Q 33: ⏳ ഐസിസി റാങ്കിങ്ങില്‍, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. ആദ്യ ടീം ഏതാണ്?
✅ ദക്ഷിണാഫ്രിക്ക
🎯 2012-ലാണ് ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചത്.
Q 34: ⏳ രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കിരീടേശ്വരി ഗ്രാമം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ പശ്ചിമബംഗാൾ
🎯 രാജ്യത്തെ 795 ഗ്രാമങ്ങളില്‍ നിന്നാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മുര്‍ഷിദാബാദ് ജില്ലയിലെ കിരീടേശ്വരിയെ തിരഞ്ഞെടുത്തത്.
Q 35: ⏳ 2023 സെപ്റ്റംബർ 24-ന് അന്തരിച്ച സംവിധായകൻ കെ.ജി. ജോർജ്ജിന് (1945-2023) മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി. ഡാനിയേൽ പുരസ്‍കാരം ലഭിച്ച വർഷം ഏത്?
✅ 2016
🎯 മുഴുവൻ പേര്: കുളക്കാട്ടിൽ വർഗീസ് ജോർജ്ജ്.
🎯 നെല്ല് (1973) എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് സിനിമ പ്രവേശം.
🎯 ആദ്യമായി സംവിധാനം ചെയ്ത ചിത്രം: സ്വപ്നാടനം (1976).
🎯 ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിൻ്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ എന്നിവയാണ് ശ്രദ്ധേയ സിനിമകൾ.
Q 36: ⏳ ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ പരിശോധനക്ക് നൽകിയ പേരെന്ത്?
✅ ഓപ്പറേഷന്‍ ഡി-ഹണ്ട്
🎯 സംസ്ഥാന പോലീസ് മേധാവി: ഡോ. ശെയ്ഖ് ദര്‍വേഷ് സാഹിബ്.
Q 37: ⏳ 2024 ഐ.സി.സി അണ്ടര്‍-19 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?
✅ ശ്രീലങ്ക
🎯 ജനുവരി 13-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 16 ടീമുകള്‍ മാറ്റുരയ്ക്കും.
🎯 നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്.
Q 38: ⏳ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാറിന്റെ ആരോഗ്യമന്ഥൻ-2023 പുരസ്‌കാരം നേടിയ സംസ്ഥാനമേത്?
✅ കേരളം
🎯 കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയാണ് ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
Q 39: ⏳ 23 സെപ്റ്റംബർ 2023-ന് 90-ാം പിറന്നാള്‍ (നവതി) ആഘോഷിച്ച നടൻ മധു അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം ഏത്?
✅ നിണമണിഞ്ഞ കാൽപ്പാടുകൾ
🎯 മലയാള സിനിമയിൽ സത്യനും നസീറും നിറഞ്ഞു നിന്ന സമയത്താണ് 1963-ൽ മധുവിന്‍റെ അരങ്ങേറ്റം.
🎯 ആറു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം ഇദ്ദേഹത്തിന് 'മലയാള സിനിമയുടെ കാരണവർ' എന്ന വിളിപ്പേര് നേടിക്കൊടുത്തു.
Q 40: ⏳ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം - 2023 ലഭിച്ചതാർക്ക്?
✅ വഹീദ റഹ്മാൻ
🎯 1938-ല്‍ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിൽ ജനിച്ചു.
🎯 'രോജുലു മാരായി' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1955-ൽ അരങ്ങേറ്റം കുറിച്ചു.
🎯 ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ പ്രകീർത്തിക്കപ്പെട്ടു.
🎯 1972-ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം.
Q 41: ⏳ കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച, രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡ് - 2023 നേടിയ ഇടുക്കി ജില്ലയിലെ ഗ്രാമമേത്?
✅ കാന്തല്ലൂർ
🎯 സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍.
🎯 പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കിയത്.
Q 42: ⏳ സെപ്തംബർ-27: ലോക ടൂറിസം ദിനം (World Tourism Day). 'ടൂറിസവും ഹരിത നിക്ഷേപവും' എന്ന പ്രമേയം മുൻനിർത്തിയുള്ള 2023-ലെ ആചരണത്തിന്റെ ആതിഥേയ രാജ്യം ഏതാണ്?
✅ സൗദി അറേബ്യ
🎯 2022-ലെ പ്രമേയം: 'ടൂറിസം പുനർവിചിന്തനം'. ആതിഥേയർ: ഇന്തോനേഷ്യ.
🎯 1980-ലാണ് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെപ്തംബർ-27 ലോക ടൂറിസം ദിനമായി ആചരിച്ചു തുടങ്ങിയത്.
Q 43: ⏳ 2023 സെപ്റ്റംബർ 28-ന് അന്തരിച്ച, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ട പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞൻ ആര്?
✅ എം.എസ്. സ്വാമിനാഥന്‍
🎯 തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ (1925-2023) എന്നാണ്.
🎯 1966-ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമാക്കി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.
🎯 അമേരിക്കൻ കൃഷി ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിച്ച ഇദ്ദേഹം, ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.
🎯 ബോർലോഗ് അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, രമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
Q 44: ⏳ 96-ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ സിനിമയേത്?
✅ 2018 - എവരിവണ്‍ ഈസ് എ ഹീറോ
🎯 ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
🎯 പ്രശസ്ത കന്നഡ സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.
Q 45: ⏳ മരണാനന്തരം അവയവദാനം നടത്തിയവരുടെ സംസ്കാര ചടങ്ങിൽ ഔദ്യോഗിക ബഹുമതിയോടെ ആദരവ് നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
✅ തമിഴ്നാട്
🎯 രാജ്യത്ത് ഏറ്റവും കൂടുതൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്ന സംസ്ഥാനം തമിഴ്നാടാണ്.
🎯 ഇത്തരത്തിലുള്ള ആദ്യ സംസ്കാര ചടങ്ങ് തേനിയിൽ നടന്നു.
Q 46: ⏳ സെപ്റ്റംബർ 30-ന് അന്തരിച്ച സുകുമാർ എന്ന എസ്. സുകുമാരന്‍ പോറ്റി (1932-2023) താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ കാർട്ടൂണിസ്റ്റ്
🎯 1950-ല്‍ ആദ്യ കാര്‍ട്ടൂണ്‍ 'വികടൻ' മാസികയിൽ പ്രസിദ്ധീകരിച്ചു.
🎯 കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായിരുന്നു.
🎯 1996-ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
🎯 കവിത, കഥ, നോവൽ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചു.
Q 48: ⏳ മദ്യം വാങ്ങാനെത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്ക് നൽകിയ പേരെന്ത്?
✅ ഓപ്പറേഷൻ മൂൺലൈറ്റ്
Button Example

Join WhatsApp Group

Previous Post Next Post