Current Affairs 2025 July | Fact File

ജൂലൈ 2025

കറന്റ് അഫയേഴ്സ് ഫാക്ട് ഫയൽ

🌴 കേരളം (Kerala)
പുരസ്കാരങ്ങൾ
2025 ലെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് എക്‌സലൻസ് അവാർഡ് നേടിയ ജില്ല: കാസറഗോഡ്
കേരളാ മീഡിയ അക്കാദമിയുടെ ഫോട്ടോഗ്രാഫി അവാർഡ് നേടിയത്: ജിതിൻ ജോയൽ ഹാരിം
പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ 2024 ലെ സാഹിത്യ പുരസ്‌കാരം: ഡോ. ശശി തരൂർ
ബുക്ക് ബ്രഹ്മ ഫൗണ്ടേഷൻ സാഹിത്യപുരസ്‌കാരം കരസ്ഥമാക്കിയ എഴുത്തുകാരി: കെ.ആർ.മീര
പദ്ധതികൾ & വികസനം
പാമ്പുകടി മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ കേരള വനംവകുപ്പ് സ്കൂളുകളിൽ ആരംഭിച്ച ബോധവല്ക്കരണ പരിപാടിയുടെ പേര്: സർപ്പപാഠം
കേരളത്തിലെ ആദ്യ AI & Robotics Research & Development Center പ്രവർത്തനം ആരംഭിക്കുന്നത് എവിടെ: കൊട്ടാരക്കര
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് പ്രോട്ടീൻ ഉപഭോഗത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം: കേരളം
കടുവാസങ്കേതത്തിനു പുറത്തുള്ള കടുവകളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം: വയനാട്
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വരുന്ന സ്ഥലം: തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ തേൻ മ്യൂസിയം നിലവിൽ വരുന്നത്: മാവേലിക്കര
ആസ്തി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന കേരളത്തിലെ ആദ്യ ജില്ല പഞ്ചായത്ത്: മലപ്പുറം
നീതി ആയോഗിന്റെ 2025 ൽ പ്രസിദ്ധീകരിച്ച ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളത്തിന്റെ സ്ഥാനം: നാല്
പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ‘ഹരിത ഡെസ്റ്റിനേഷൻ’ പദവി കൈവരിക്കാനൊരുങ്ങുന്ന പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം: നെല്ലിയാമ്പതി
നിരാലംബരും ശയ്യാവലംബരുമായ വൃദ്ധർക്കായുള്ള കേരള സർക്കാരിന്റെ സംരക്ഷണ പദ്ധതി: വയോസാന്ത്വനം
LTBI (ലേറ്റന്റ് ട്യൂബർകുലോസിസ് ഇൻഫെക്ഷൻ) തിരിച്ചറിയുന്നതിനായി സൈ-ടിബി സ്കിൻ ടെസ്റ്റ് ആരംഭിച്ച സംസ്ഥാനം: കേരളം
ബയോകെമിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി: nPROUD
കുടുംബശ്രീയുടെ ഇ-കോമേഴ്‌സ് പോർട്ടലിന്റെ പേര്: പോക്കറ്റ് മാർട്ട്
കേരളത്തിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്: 6.7 %
റെയിൽ പാതയിൽ കവച് സുരക്ഷാ സംവിധാനം കേരളത്തിൽ ആദ്യമായി വരുന്നത്: എറണാംകുളം – ഷൊർണുർ
കേന്ദ്ര നഗരകാര്യ മന്ത്രാലയം നൽകുന്ന സ്വച്ഛ് സർവേഷൻ പുരസ്കാര പട്ടികയിൽ പ്രത്യേക അംഗീകാരം നേടിയ കേരളത്തിലെ നഗരസഭ: മട്ടന്നൂർ (കണ്ണൂർ)
അന്യംനിന്നുപോകാത്ത തദ്ദേശീയ പാരമ്പര്യകലകളെ പരിപോഷിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി: ജൻഗൽസ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ടവരേയും പഠനം നിർത്തിയവരേയും കണ്ടെത്തി അവരെ വീണ്ടും പഠിക്കാൻ സഹായിക്കുന്ന കേരള പോലീസ് പദ്ധതി: ഹോപ്
സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധന: ഓപ്പറേഷൻ ക്ലീൻ വീൽസ്
ഓണക്കാലത്ത് വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വിൽക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പരിശോധന: ഓപ്പറേഷൻ നാളികേര
മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിലെ അഴിമതിക്ക് തടയിടാനായി കേരള സർക്കാർ അവതരിപ്പിച്ച 'വെർച്വൽ ചെക്ക്പോസ്റ്റ്' ആദ്യമായി നടപ്പിലാക്കുന്ന സ്ഥലം: വാളയാർ
കുടുംബശ്രീ വഴി വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പോഷകാഹാരവും ലഘുഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്ന പദ്ധതി: മാ കെയർ സ്റ്റോർ
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴി ഓൺലൈൻ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി: ഇ സമൃദ്ധ
ഗ്രാമങ്ങളിൽ കലാകായിക വിനോദങ്ങൾക്കായി വേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നെയ്യാറ്റിൻകര നഗരസഭ ആവിഷ്കരിച്ച പദ്ധതി: ഹാപ്പിനസ് പാർക്ക്
കായികം & മറ്റ് വിശേഷങ്ങൾ
ജോർജിയയിൽ സംഘടിപ്പിച്ച 8 മുതൽ 12 വയസ്സുവരെയുള്ളവരുടെ ഫിഡെ (FIDE) ലോകകപ്പ് ചെസ്സ് കിരീടം സ്വന്തമാക്കിയ മലയാളി താരം: ദിവി ബിജേഷ്
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി ജേതാക്കൾ: ചെറുതന പുത്തൻ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്)
ഉൽക്കാവർഷം പ്രവചിക്കുന്നതിനുള്ള ആധുനിക സിദ്ധാന്തത്തിന് രൂപം നൽകിയ മലയാളി ജ്യോതിശാസ്ത്രജ്ഞൻ: അശ്വിൻ ശേഖർ
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചതുമായ നെൽവിത്തിനങ്ങൾ: ജ്യോതി, ഉമ
കേരളത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഡ്രാഗൺ ഫ്ലൈ ഇനം: ലിറിയോതെമിസ് അബ്രഹാമി (Lyriothemis abrahami)
പോർച്ചുഗലിൽ സംഘടിപ്പിച്ച ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ലോങ്ങ് ജമ്പിൽ സ്വർണ്ണനേട്ടം കൈവരിച്ച മലയാളി താരം: എം. ശ്രീശങ്കർ (7.75 m)
2025 ലെ നെഹ്രു ട്രോഫി കിരീടം നേടിയത്: വീയപുരം ചുണ്ടൻ
നിസാർ ദൗത്യത്തിന്റെ മിഷൻ ഡയറക്ടറായ മലയാളി: തോമസ് കുര്യൻ
അയ്യാ വൈകുണ്ഠസ്വാമിക്കായുള്ള സ്മാരകം നിർമ്മിക്കുന്നത്: തിരുവനന്തപുരം
നിയമനങ്ങൾ & വിയോഗങ്ങൾ
കേരള സർവകലാശാലയുടെ രജിസ്ട്രാർ പദവിയിൽ നിയമിതനായത്: ഡോ മിനി.കാപ്പൻ
കേരളാ എക്സൈസ് കമ്മീഷണറായി നിയമിതനായ വ്യക്തി: എം.ആർ.അജിത്കുമാർ
വനിതാ പ്രീമിയർ ലീഗ് ചെയർമാനായി നിയമിതനായ വ്യക്തി: ജയേഷ് ജോർജ്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) ചെയർമാൻ പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്: കെ. മധു (സംവിധായകൻ)
വിയോഗം 2025 ജൂലൈ 21: വി.എസ്. അച്യുതാനന്ദൻ (മുൻ കേരളാ മുഖ്യമന്ത്രി)
🇮🇳 ഇന്ത്യ (India)
ദേശീയ വാർത്തകൾ
ഇന്ത്യയിലെ ആദ്യത്തെ പെയ്ഡ് ചിപ്പ് പ്രോട്ടോടൈപ്പ് പുറത്തിറക്കുന്നത്: കെയ്‌ൻസ് സെമിക്കോൺ
ഇന്ത്യയിലുടനീളം തത്സമയ ദുരന്ത മുന്നറിയിപ്പുകൾ നൽകാനായി ‘സച്ചേത്’ (SACHET) എന്ന സംവിധാനം ആവിഷ്കരിച്ച സംഘടന: ടെലിമാറ്റിക്സ് വികസന കേന്ദ്രം (സി-ഡോട്ട്)
ഇന്ത്യയുടെ ഔദ്യോഗിക പണപ്പെരുപ്പ നിരക്കുകളും വ്യാവസായിക ഉത്പാദന കണക്കുകളും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്പ്: GoIStats
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൊബൈൽ അധിഷ്ഠിത ഇ-വോട്ടിങ് സംവിധാനം വിജയകരമായി പരീക്ഷിച്ച സംസ്ഥാനം: ബീഹാർ
ടിക്കറ്റ് ബുക്കിങ് അടക്കമുള്ള വിവിധ റെയിൽവേ സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുന്ന റെയിൽവേയുടെ പുതിയ മൊബൈൽ ആപ്പ്: റെയിൽവൺ
കേന്ദ്രസർക്കാരിന്റെ RAMP സ്കീം വഴി ലക്ഷ്യമിടുന്ന വികസന മേഖല: സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങൾ (MSME)
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ‘പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന’ നടപ്പിലാക്കിയ സംസ്ഥാനം: രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ ശുചിത്വ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ജില്ല: നുവാപാഡ (ഒഡീഷ)
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ രണ്ട് ദിവസം മുൻപേ ലഭ്യമാക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോം: C-FLOOD
ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽപാലം: അഞ്ജി ഖദ്‌ പാലം
RECLAIM ഫ്രെയിംവർക്ക് ഏത് മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമാണ്: കൽക്കരി മന്ത്രാലയം
ഗവേഷണ വികസന-നവീകരണ (RDI) പദ്ധതിയുടെ നടത്തിപ്പിനുള്ള ചുമതലയുള്ള നോഡൽ വകുപ്പ്: ശാസ്ത്ര സാങ്കേതിക വകുപ്പ്
ആർ.ബി.ഐയുടെ (RBI) 90-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക സീരീസ്: RBI അൺലോക്ക്ഡ്‌: ബിയോണ്ട് ദി റുപ്പി
സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിനായി ഒ.ബി.സി (OBC) വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സംവരണ ശതമാനം: 27 %
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും തിരിച്ചറിയൽ കാർഡും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് സജ്ജമാക്കിയ പോർട്ടൽ: മൈഗ്രേഷൻ സ്റ്റുഡന്റസ് പോർട്ടൽ
ഉയർന്ന കപ്പാസിറ്റിയുള്ള സ്വിച്ച്-റൂട്ടറായ 'SAKSHAM-3000' രൂപകൽപ്പന ചെയ്ത സ്ഥാപനം: ടെലിമാറ്റിക്സ് വികസന കേന്ദ്രം (സി-ഡോട്ട്)
വിദ്യാർത്ഥികളുടെ പഠനനിലവാരവും പ്രകടനവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന പോർട്ടൽ: പരാഖ് രാഷ്ട്രീയ സർവേക്ഷൻ ഡിസെമിനേഷൻ പോർട്ടൽ
ഇന്ത്യയിലെ പ്രഥമ ദേശീയ സഹകരണ സർവകലാശാല നിലവിൽ വന്നത് എവിടെയാണ്: ആനന്ദ് (ഗുജറാത്ത്)
വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഇതര വിഭാഗങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി: നവകിരണം
ജലസംരക്ഷണത്തിനായി ‘വന്ദേ ഗംഗ’ (Vande Ganga) എന്ന കാമ്പയിന് തുടക്കം കുറിച്ച സംസ്ഥാനം: രാജസ്ഥാൻ
ഭാരത് (BHARAT) സംരംഭം ആരംഭിച്ച സ്ഥാപനം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു
മാതൃകാ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ‘വൃന്ദാവൻ ഗ്രാം യോജന’ ഉദ്ഘാടനം ചെയ്ത സംസ്ഥാനം: മധ്യപ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ വെങ്കല പ്രതിമയുടെ ഉദ്ഘാടനം ഗവർണർ നിർവ്വഹിച്ചത് ഇവിടെയാണ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ
അക്കാദമിക് ജേർണലുകൾ ലഭ്യമാക്കുന്നതിനായി ഇന്ത്യ രൂപം നൽകിയ പ്രത്യേക സംരംഭം: വൺ നേഷൻ ,വൺ സബ്‌സ്‌ക്രിപ്ഷൻ
ട്രെയിൻ വരുന്നത് മുൻകൂട്ടി അറിയിച്ച് ട്രാക്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം:ദോസ്ത്
പച്ച രക്തവും നീല അസ്ഥികളുമുള്ള അപൂർവയിനം തവളകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം: അരുണാചൽ പ്രദേശ് (Gracixalus patkaiensis).
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലസേചന പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി: പി.എം. കുസും
സ്ത്രീകൾക്ക് ഗവൺമെന്റ് സർവീസിൽ 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം: ബീഹാർ
എക്സ്റ്റെൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR) രൂപകൽപ്പന ചെയ്ത സ്ഥാപനം: DRDO
2025 ജൂലൈയിൽ ‘മുഖ്യമന്ത്രി സേഹത് യോജന’ എന്ന ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം: പഞ്ചാബ്
നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS) നടപ്പിലാക്കുന്ന മന്ത്രാലയം: സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം
‘ബാരിലിയസ് ഇംഫാലെൻസിസ്’ (Barilius imphalensis) എന്ന പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം: മണിപ്പൂർ
പശ്ചിമ ഘട്ടത്തിൽ കണ്ടെത്തിയ പുതിയ സസ്യം: പിണ്ട മുഖർജിയാനാ (Pinda mukherjeeana)
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന്റെ സ്മരണയ്ക്കായി 'സിന്ദൂർ പാലം' എന്ന് നാമകരണം ചെയ്തത്: കാർണേക് റോഡ് മേൽപ്പാലം (മുംബൈ)
ഇന്ത്യൻ റെയിൽവേ ആവിഷ്കരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഇൻസ്പെക്ഷൻ സംവിധാനം: മെഷീൻ വിഷൻ ബേസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം (MVIS)
യുവാക്കളെ ഡിജിറ്റൽ അംബാസഡർമാരായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ‘സഞ്ചാർ മിത്ര’ പദ്ധതിക്ക് തുടക്കം കുറിച്ചത്: ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്
‘A Roadmap for Strengthening State Science and Technology (S & T) Councils’ റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം: നീതി ആയോഗ്
ഇന്ത്യൻ നാവികസേനയുടെ ഭാഗമായ, തദ്ദേശീയമായി രൂപകൽപ്പന ചെയ്യപ്പെട്ട ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ (DSV): INS നിസ്താർ
11-ാമത് ഇന്ത്യ എനർജി സ്റ്റോറേജ് വീക്കിന്റെ (IESW) ആതിഥേയത്വം വഹിക്കുന്ന സ്ഥലം:ഡൽഹി
ഏത് ദൗത്യത്തിന്റെ ഭാഗമായാണ് നാഷണൽ ഹെൽത്ത് അതോറിറ്റി NHCX വികസിപ്പിച്ചെടുത്തത്: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ
ഗോത്രകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ തുടങ്ങിയ ഏറ്റവും വലിയ ഗോത്ര ശാക്തീകരണ പ്രചാരണം: ധർത്തിയബ്ബ ജൻഭാഗിദാരി അഭിയാൻ
നാഷണൽ ട്രസ്റ്റ് നിയമപ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി: നിരാമായ
ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂറിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം: ഒഡീഷ
ഡോ. എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇറക്കുന്ന നാണയം: 100 രൂപ
ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സിന്റെ ഐ.എസ്.ഒ. അംഗീകാരം ലഭിച്ച പോലീസ് സ്റ്റേഷൻ: അർത്തുങ്കൽ പോലീസ് സ്റ്റേഷൻ (ആലപ്പുഴ)
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ: പ്രൊജക്റ്റ് വിഷ്ണു
ഇന്ത്യയിലെ ആദ്യ ടെസ്‌ല ഷോറൂം പ്രവർത്തനമാരംഭിച്ചത്: മുംബൈ
ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്റ്റീവ് വീൽചെയറായ ‘YD One’ നിർമ്മിച്ച സ്ഥാപനം: ഐ.ഐ.ടി. മദ്രാസ്
ആധാർ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ റേഷൻ വിതരണം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം: ഹിമാചൽ പ്രദേശ്
ആഴക്കടൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രൈവിംഗ് സ്പോട്ട് കപ്പൽ: ഐ.എൻ.എസ്.നിസ്തർ
ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് നിലവിൽ വരുന്നത്: NH66 മുംബൈ-ഗോവ
ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം: ആകാശ് പ്രൈം
ഈയിടെ കമ്മീഷൻ ചെയ്ത, ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ (DSV): INS Nistar
സൂപ്പർ സ്വച് സർവേഷൻ ലീഗ് പുരസ്കാരം 2025 നേടിയത്: ഇൻഡോർ
സർക്കാർ ജോലിസ്ഥലങ്ങളിൽ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ‘മഹിളാ ആരോഗ്യ കക്ഷ്’ (Mahila Aarogyam Kaksh) ഉദ്ഘാടനം ചെയ്തത്: ന്യൂഡൽഹി
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) ആരംഭിച്ച മന്ത്രാലയം: വിദ്യാഭ്യാസ മന്ത്രാലയം
പോഷൻ ട്രാക്കർ ആപ്പ് ആരംഭിച്ചത്: വനിതാ-ശിശു വികസന മന്ത്രാലയം
2028 മുതൽ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഇൻ-സ്പെയ്‌സിന്റെ അനുമതി കിട്ടിയ സ്വകാര്യ കമ്പനി: ആനന്ദ് ടെക്നോളജീസ്
രാജ്യസുരക്ഷ ആവശ്യങ്ങൾക്കായി സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ്: ബിത്ര
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നേതൃത്വത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെ തദ്ദേശീയ മലേറിയ വാക്സിൻ: AdFalciVax
സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾക്കായി 'ദേശീയ മാനദണ്ഡങ്ങൾ 2.0' (National Standards 2.0) എന്ന ചട്ടക്കൂട് രൂപീകരിച്ച സർക്കാർ ഏജൻസി: Capacity Building Commission (CBC)
ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്: ആനമലൈ കടുവ സംരക്ഷണ കേന്ദ്രം (തമിഴ്നാട്)
ഒഡീഷ സംസ്ഥാനസർക്കാർ വിദ്യാർഥിനികളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി ആരംഭിച്ച പദ്ധതി: ശക്തിശ്രീ
ഇന്ത്യയിലെ ആദ്യത്തെ മൈനിങ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം: ജാർഖണ്ഡ്
2025 ജൂലൈയിൽ ആരംഭിച്ച ദേശീയ സൈബർ സുരക്ഷാ വ്യായാമം - ‘ഭാരത് NCX 2025’ ന്റെ പ്രമേയം: ഇന്ത്യൻ സൈബർസ്‌പെയ്‌സിന്റെ പ്രവർത്തന തയ്യാറെടുപ്പ് മെച്ചപ്പെടുത്തൽ
ഗ്രാമീണ ഡിജിറ്റൽ ഗവേണൻസിനുള്ള 2025 ലെ ചാമ്പ്യൻ അവാർഡ് നേടിയ മൊബൈൽ ആപ്ലിക്കേഷൻ: മേരി പഞ്ചായത്ത്
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്: അരുണചാൽ പ്രദേശ്
46 വർഷത്തെ ഇടവേളയ്ക്ക് ശേഷം അപൂർവമായ ‘ലോങ്ങ്-ബിൽഡ് ബുഷ് വാർബ്ലർ’ (Long-billed Bush Warbler) പക്ഷിയെ കണ്ടെത്തിയ സ്ഥലം: ലഡാക്ക്
ഇന്ത്യ സ്കിൽസ് ആക്സിലറേറ്റർ (India Skills Accelerator) എന്നത് ഏത് സംഘടനയുടെ സംയുക്ത സംരംഭമാണ്:ലോക സാമ്പത്തിക ഫോറം
യു‌.എ‌.വി.ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ വി 3 ഡി‌.ആർ‌.ഡി‌.ഒ. വിജയകരമായി പരീക്ഷിച്ചത്: കുർണൂൽ, ആന്ധ്രാപ്രദേശ്
2025 ലെ വേൾഡ് ഫുഡ് ഇന്ത്യയുടെ നാലാം പതിപ്പിന്റെ പ്രമേയം: Processing for Prosperity
റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് എത്ര വർഷം കൂടുമ്പോൾ ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തത്: 5 വർഷം
ഇന്ത്യയിലെ ആദ്യത്തെ ഹിന്ദി ഭാഷ മെഡിക്കൽ കോളേജ് നിലവിൽ വരുന്നത്: മധ്യപ്രദേശ്
പഹൽഗാം ഭീകരരെ പിടിക്കാൻ നടത്തിയ സംയുക്ത സൈനിക നീക്കം: ഓപറേഷൻ മഹാദേവ്
വീരമൃത്യുവരിച്ച ധീര സൈനികർക്കു ആദരം അർപ്പിക്കാനുള്ള മൊബൈൽ ആപ്പ്: ഇ-ശ്രദ്ധാഞ്ജലി
സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ) ഏത് മന്ത്രാലയത്തിന്റെ സംരംഭമാണ്: പ്രതിരോധ മന്ത്രാലയം
ഇന്ത്യൻ സൈന്യത്തിന്റെ സൈനിക അഭ്യാസമായ എക്സസൈസ് ‘ഡ്രോൺ പ്രഹാർ’ നടന്നത്: അരുണാചൽ പ്രദേശ്
പ്രതിരോധ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും നിയമസഹായം ശക്തിപ്പെടുത്തുന്നതിനായി വീർ പരിവാർ സഹായത യോജന ആരംഭിച്ച സ്ഥാപനം: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA)
കുട്ടികളുടെ സംരക്ഷണ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി നവീകരിച്ച മിഷൻ വാത്സല്യ പോർട്ടൽ ആരംഭിച്ച മന്ത്രാലയം: വനിതാ ശിശു വികസന മന്ത്രാലയം
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന കോച്ച് വിജയകരമായി പരീക്ഷിച്ചത്: ചെന്നൈ
AI അധിഷ്ഠിത സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ 'ദിവ്യദൃഷ്ടി എക്സൈസ് 2025 ന് വേദിയായത്: സിക്കിം
ISRO യും NASA യും ചേർന്ന് നടപ്പാക്കുന്ന പങ്കാളിത്ത ഉപഗ്രഹദൗത്യമായ NISAR വിക്ഷേപിക്കുന്ന റോക്കറ്റ്: GSLV F16
കരസേനയ്ക്കും വ്യോമസേനയ്ക്കും ഫയർ കൺട്രോൾ റഡാർ നിർമിക്കാനുള്ള കരാർ നൽകിയത്: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
അടുത്തിടെ കർണാടക സ്വദേശിയിൽ നിന്നും കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പ്: ക്രിബ്
ദുരന്തങ്ങൾ മുൻകൂട്ടിക്കണ്ട് അറിയിക്കാനും മറ്റും ലക്ഷ്യമിട്ടു GSLV F16 ൽ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം: നിസാർ
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ LPG നിലവിൽ വരുന്നത്: മംഗളൂരു
എം.എസ്. സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 സുസ്ഥിര കർഷക ദിനമായി ആചരിക്കുന്നത്: മഹാരാഷ്ട്ര
എല്ലാവർഷവും ഓഗസ്റ്റ് 10 മാതൃ ബഹുമതി ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം: സിക്കിം
സാക്ഷം നിവേശക് കാമ്പയിൻ ആരംഭിച്ച മന്ത്രാലയം: നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ട് അതോറിറ്റി
നിയമനങ്ങൾ & വ്യക്തികൾ
ഇൻഡിഗോ എയർലൈൻസ് ഡയറക്ടറായി നിയമിതനായത്: അമിതാഭ് കാന്ത്
2025 ജൂലൈയിൽ LIC യുടെ സിഇഒ ആയി നിയമിതനായത്: ആർ. ദ്വരൈസ്വാമി
ഇന്ത്യയുടെ 87-ാമത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അർഹനായ താരം: ഹരികൃഷ്ണൻ
2025 ജൂലൈയിൽ ഹരിയാന ഗവർണറായി നിയമിതനായത്: അശിം കുമാർ ഘോഷ്
2025 ജൂലൈയിൽ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിതനായത്: കവിന്ദർ ഗുപ്ത
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർപിഎഫ്) ആദ്യ വനിതാ ഡയറക്ടർ ജനറലായി നിയമിതയായത്: സൊണാലി മിശ്ര
ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്: ആസ്ത പുനിയ
ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ & സി.ഇ.ഒയുമായി നിയമിതയായ മലയാളി: പ്രിയ നായർ
രാഷ്ട്രപതിയുടെ എ.ഡി.സി. പദവിയിലെത്തിയ ആദ്യ വനിതാ: യശസ്വി സോളങ്കി
അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി: സുരേഷ് എറിയാട്ട്
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ ലഭിച്ച ഇന്ത്യക്കാരൻ: നരേന്ദ്രമോദി
അമേരിക്കയിലെ നൂറു കോടി ഡോളറിലധികം ആസ്തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ വംശജൻ: ജയ് ചൗധരി
2025 ജൂലൈയിൽ അന്തരിച്ച ഇന്ത്യൻ വംശജനായ പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ: മേഘനാഥ് ദേശായി
2025 ജൂലൈയിൽ രാജിവെച്ച ഇന്ത്യൻ ഉപരാഷ്ട്രപതി: ജഗദീപ് ധൻകർ
2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി: ധീരജ് കുമാർ
കായികം (ഇന്ത്യ)
ഏഷ്യൻ യൂത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2025 സ്വർണ്ണ മെഡൽ നേടിയത്: ദിവ്യാൻഷി ഭൗമിക്
2025 ൽ നടന്ന ഗ്രാൻഡ് ചെസ് റാപ്പിഡ് ടൂറിൽ സാഗ്രബിൽ കിരീടം നേടിയത്: D. ഗുകേഷ്
മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം: സ്മൃതി മന്ദാന
വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം: ദിവ്യാ ദേശമുഖ്
2025 വനിതാ ചെസ്സ് ലോക ചാമ്പ്യനായത്: ദിവ്യാ ദേശ്മുഖ്
ചരിത്രത്തിൽ ആദ്യമായി ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ഇന്ത്യൻ താരങ്ങൾ: കൊനേരു ഹംപി – ദിവ്യാ ദേശ്മുഖ്
2025 ലെ പതിനഞ്ചാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം: ജാർഖണ്ഡ്
ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ആർച്ചറി മിക്സഡ് കോംബൗണ്ടിൽ സ്വർണം നേടിയത്: പർനീത്ത് കൗർ – കുശൽ ദലാൽ
🌍 ലോകം (World)
രാജ്യാന്തര വാർത്തകൾ
മൗണ്ട് എൽബ്രസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ: തേജ്‌ബീർ സിങ്
ആഗോള ജലചക്രവും ഹരിതഗൃഹ വാതകങ്ങളും നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള GOSAT-GW ഉപഗ്രഹം വിക്ഷേപിച്ച രാജ്യം: ജപ്പാൻ
അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്റർ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്: യുണൈറ്റഡ് സ്റ്റേറ്റ്സ്
യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുത വിമാനം: അലിയ CX300
2026 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്: ഇന്ത്യ
നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ: ഓപ്പറേഷൻ മെഡ് മാക്സ്
അമേരിക്കൻ ശതകോടീശ്വരനായ എലോൺ മസ്ക് രൂപീകരിച്ച പാർട്ടി: അമേരിക്ക പാർട്ടി
ഇറാസ്മസ് പ്ലസ് പ്രോഗ്രാം ഏത് സംഘടനയുടെ സംരംഭമാണ്: യൂറോപ്യൻ യൂണിയൻ
വിക്ഷേപണത്തിനായി തയ്യാറെടുക്കുന്ന ‘ദുകം-2’ (Dukam-2) റോക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യം: ഒമാൻ
‘SEPECAT ജാഗ്വാർ’ വിമാനങ്ങൾ സംയുക്തമായി വികസിപ്പിച്ച രാജ്യങ്ങൾ: UK & ഫ്രാൻസ്
‘യൂറോ’ ഔദ്യോഗിക കറൻസിയായി സ്വീകരിച്ച 21-ാമത്തെ രാജ്യം: ബൾഗേറിയ
‘ പാട്രിയറ്റ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം’ വികസിപ്പിച്ച രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
അന്തർവാഹിനി (Submarine) സഹകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി പുതിയ രണ്ട് കരാറുകളിൽ ഒപ്പിട്ട രാജ്യം: ദക്ഷിണാഫ്രിക്ക
‘Dror 1’ എന്ന ആശയവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം: ഇസ്രായേൽ
ഫൈറ്റർ ജെറ്റുകൾ നിർമ്മിക്കുന്നതിനായി ജി.ഇ-എഫ്404 (GE-F404) എൻജിനുകൾ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങുന്നത്: അമേരിക്ക
യുക്രെയ്നിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി: യൂലിയ സ്വെറിഡെങ്കോ
യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തിയത്: അൽബേനിയ
ലോകത്തിലെ ആദ്യത്തെ റെയിൻ മ്യൂസിയം (Rain museum) നിലവിൽ വരുന്നത്: മൗസിൻറാം (മേഘാലയ)
2025-ൽ വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ നടന്ന നാലാമത്തെ ബിംസ്‌റ്റെക് (BIMSTEC) ദുരന്ത നിവാരണ വ്യായാമത്തിന് ആതിഥേയത്വം വഹിച്ച രാജ്യം: ഇന്ത്യ
വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 വാർഷിക ഉച്ചകോടിക്ക് വേദിയായത്: Kananaskis (കാനഡ)
തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്: വിഫ (തായ്‌ലൻഡ്‌)
കോഡക്സ് അലിമെന്റാരിയസ് കമ്മീഷൻ (Codex Alimentarius Commission, CAC) എന്നത് ഏതൊക്കെ സംഘടനകളുടെ സംയുക്ത സംരംഭമാണ്: ഭക്ഷ്യ-കാർഷിക സംഘടന, ലോകാരോഗ്യ സംഘടന
'ടെയ്ഫൺ ബ്ലോക്ക്-4' (Typhon Block-4) എന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം: തുർക്കി
2025 ലെ IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന നഗരം: അബുദാബി
2025 ജൂലൈയിൽ യുനെസ്കോയിൽ നിന്നും പിന്മാറിയ രാജ്യം: അമേരിക്ക
ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായാണ് ‘കരോൾ നവ്‌റോസ്‌കി’ (Karol Nawrocki) നിയമിതനായത്: പോളണ്ട്
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയ്ഡ് റോബോട്ട് കിക്ക്ബോക്സിങ് മാച്ച് നടന്ന രാജ്യം: ചൈന
അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന: ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് മീഡിയേഷൻ
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' നടപടിയിൽ കൊല്ലപ്പെട്ട പാകിസ്താൻ പൗരർക്ക് അനുശോചനം അറിയിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവന പിൻവലിച്ച രാജ്യം: കൊളംബിയ
2025 ജൂലൈയിൽ ഏത് രാജ്യമാണ് തങ്ങളുടെ പ്രധാന നാവികാഭ്യാസം ‘ജൂലൈ സ്റ്റോം’ ആരംഭിച്ചത്: റഷ്യ
2030-ഓടെ ഏവർക്കും കുറഞ്ഞ ചെലവിൽ നേത്രചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘ഗ്ലോബൽ സ്‌പെക്‌സ് 2030’ (Global Specs 2030) എന്ന സംരംഭത്തിന് തുടക്കം കുറിച്ച സംഘടന: ലോകാരോഗ്യ സംഘടന (WHO)
ചൈനയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം: ഗ്രാൻഡ് കാന്യൺ പാലം (ഹുവാജിയാങ്)
67 മത് റമൺ മാഗ്സസെ അവാർഡിനർഹമായത്: ‘എഡ്യക്കേറ്റ് ഗേൾസ്’ (ഇന്ത്യൻ എൻ.ജി. ഒ)
കായികം (ലോകം)
2025 ലെ വിംബിൾഡൺ പുരുഷ വിഭാഗം ജേതാവ്: യാനിക് സിന്നർ
2025 ഫിഫാ ക്ലബ് ലോകകപ്പ് കിരീടം നേടിയത്: ചെൽസി (32 ടീമുകൾ പങ്കെടുത്ത ആദ്യ ക്ലബ് ലോകകപ്പ്)
2025 ലെ വിംബിള്‍ഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്: ഇഗ സ്വൈടെക്
2025 അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിയത്: ഇംഗ്ലണ്ട്
ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഓസ്ട്രിയൻ ഗ്രാൻഡ്പ്രീ ജേതാക്കളായത്: ലാൻഡോ നോറീസ്
2025 യൂറോകപ്പ് വനിതാ കിരീടം നേടിയത്: ഇംഗ്ലണ്ട്
പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 14 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത ഫ്രാൻസിന്റെ നീന്തൽ താരം: ലിയോ മർഷോൺ
വിയോഗങ്ങൾ (ലോകം)
2025 ജൂലൈ 29 ബ്രിട്ടീഷ് എഴുത്തുകാരൻ (കുട്ടികളുടെ): അലൻ ആൽബർഗ്
2025 ജൂലൈ 14 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരൻ എന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വംശജൻ: ഫൗജ സിങ്
2025 ജൂലൈ 16 അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ വ്യക്തി: കോനി ഫ്രാൻസിസ് (Connie Francis)
Previous Post Next Post